ഇ​​നി​​യു​​ള്ള കാ​​ലം ഇന്ത്യയുടെ വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ ആ​​ര്

2005 ഡി​​സം​​ബ​​റി​​ൽ തു​​ട​​ങ്ങി 2014 ഡി​​സം​​ബ​​റി​​ൽ അ​​വ​​സാ​​നി​​ച്ച എം.​​എ​​സ്. ധോ​​ണി​​യു​​ടെ ടെ​​സ്റ്റ് ക​​രി​​യ​​റി​​നു​​ശേ​​ഷം ഇ​​ന്ത്യ ഇ​​പ്പോ​​ൾ വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ നി​​ൽ​​ക്കാ​​ൻ ഒ​​രു വി​​ശ്വ​​സ്ത കൈ​​ക​​ൾ​​ക്കാ​​യു​​ള്ള തെ​​ര​​ച്ചി​​ലി​​ൽ. അ​​ടു​​ത്ത മാ​​സം ഒ​​ന്നി​​ന് ഇം​​​ഗ്ല​ണ്ടി​​നെ​​തി​​രേ ഇ​​റ​​ങ്ങു​​ന്പോ​​ൾ ദി​​നേ​​ശ് കാ​​ർ​​ത്തി​​കും പു​​തു​​മു​​ഖം ഋ​​ഷ​​ഭ് പ​​ന്തു​​മാ​​ണ് വി​​ക്ക​​റ്റ് കീ​​പ്പ​​ർ​​മാ​​രാ​​യി ഇ​​ന്ത്യ​​ൻ നി​​ര​​യി​​ലു​​ള്ള​​ത്.

ധോ​​ണി ഒ​​ഴി​​ച്ചി​​ട്ടു​​പോ​​യ ഇ​​രി​​പ്പി​​ട​​ത്തി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​നു​​ശേ​​ഷം ഏ​​റ്റ​​വും അ​​ധി​​കം ത​​വ​​ണ എ​​ത്തി​​യ വൃ​​ദ്ധി​​മാ​​ൻ സാ​​ഹ​​യ്ക്കും പാ​​ർ​​ഥി​​വ് പ​​ട്ടേ​​ലി​​നും പ​​രി​​ക്കേ​​റ്റ​​തോ​​ടെ​​യാ​​ണി​​ത്. പ​​രി​​ച​​യ​​സ​​ന്പ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ മു​​ന്നി​​ലു​​ള്ള കാ​​ർ​​ത്തി​​ക് ത​​ന്നെ​​യാ​​യി​​രി​​ക്കാം ഇം​​​ഗ്ല​ണ്ടി​​നെ​​തി​​രേ ഇ​​ന്ത്യ​​യു​​ടെ ഗ്ലൗ ​​അ​​ണി​​യു​​ക.

എ​​ന്നാ​​ൽ, മു​​പ്പ​​ത്തി​​മൂ​​ന്ന് വ​​യ​​സി​​ലെ​​ത്തി​​നി​​ൽ​​ക്കു​​ന്ന കാ​​ർ​​ത്തി​​ക്, സാ​​ഹ, പ​​ട്ടേ​​ൽ എ​​ന്നി​​വ​​ർ​​ക്കു പി​​ൻ​​മു​​റ​​ക്കാ​​ര​​നെ​​യാ​​ണ് ബി​​സി​​സി​​ഐ ഋ​​ഷ​​ഭ് പ​​ന്തി​​ലൂ​​ടെ ഒ​​രു​​പ​​ക്ഷേ കാ​​ണു​​ന്ന​​ത്. ഐ​​പി​​എ​​ലി​​ലെ പ്ര​​ക​​ട​​ന​​വും അ​​ണ്ട​​ർ 19 ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി​​യു​​ള്ള പ്ര​​ക​​ട​​ന​​വും പ​​ന്ത് എ​​ന്ന ഇ​​രു​​പ​​തു​​കാ​​ര​​നെ ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ​​ത്തി​​ച്ചി​​രി​​ക്കു​​ന്നു. ഇ​​ന്ത്യ എ, ​​അ​​ണ്ട​​ർ 19 പ​​രി​​ശീ​​ല​​ക​​നാ​​യ രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​ന്‍റെ ഇ​​ഷ്ട ക​​ളി​​ക്കാ​​ര​​ൻ​​കൂ​​ടി​​യാ​​ണെ​​ന്ന​​ത് പ​​ന്തി​​ന്‍റെ പ്ല​​സ് പോ​​യി​​ന്‍റാ​​ണ്.

ധോ​​ണി​​യു​​ടെ വി​​ര​​മി​​ക്ക​​ലി​​നു​​ശേ​​ഷം പാ​​ർ​​ഥി​​വ് പ​​ട്ടേ​​ൽ, വൃ​​ദ്ധി​​മാ​​ൻ സാ​​ഹ, ദി​​നേ​​ശ് കാ​​ർ​​ത്തി​​ക് എ​​ന്നി​​വ​​ർ ഇ​​ന്ത്യ​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ​​മാ​​രാ​​യി. ധോ​​ണി​​യു​​ടെ വി​​ര​​മി​​ക്ക​​ലി​​നു തൊ​​ട്ടു മു​​ന്പും ശേ​​ഷ​​വും ആ ​​ചു​​മ​​ത​​ല വ​​ഹി​​ച്ച​​ത് സാ​​ഹ​​യാ​​യി​​രു​​ന്നു. 2014ലെ ​​ഇ​​ന്ത്യ​​യു​​ടെ ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ലെ ആ​​ദ്യ ടെ​​സ്റ്റി​​ൽ സാ​​ഹ​​യാ​​യി​​രു​​ന്നു വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ.

തു​​ട​​ർ​​ന്നു​​ള്ള ര​​ണ്ടും മൂ​​ന്നും ടെ​​സ്റ്റു​​ക​​ളി​​ൽ ക​​ളി​​ച്ച് ധോ​​ണി ടെ​​സ്റ്റി​​നോ​​ട് വി​​ട​​പ​​റ​​ഞ്ഞു. തു​​ട​​ർ​​ന്ന് സ്വാ​​ഭാ​​വി​​ക​​മാ​​യി ആ ​​ചു​​മ​​ത​​ല സാ​​ഹ​​യു​​ടെ ചു​​മ​​ലി​​ൽ എ​​ത്തി. എ​​ന്നാ​​ൽ, ധോ​​ണി​​യു​​ടെ ടെ​​സ്റ്റ് അ​​ര​​ങ്ങേ​​റ്റ​​ത്തി​​നും മു​​ന്പ് ക​​ളി​​യാ​​രം​​ഭി​​ച്ച​​താ​​ര​​മാ​​ണ് കാ​​ർ​​ത്തി​​ക് എ​​ന്ന​​ത് വി​​സ്മ​​രി​​ച്ചു​​കൂ​​ടാ.

2004 ന​​വം​​ബ​​റി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ അ​​ര​​ങ്ങേ​​റി​​യ കാ​​ർ​​ത്തി​​കി​​ന്‍റെ ടെ​​സ്റ്റ് ജീ​​വി​​ത​​ത്തി​​ൽ ഇ​​ട​​വേ​​ള​​കൾ ഉ​​ണ്ടാ​​യി. 2005നു​​ശേ​​ഷം ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള ക​​ഴി​​ഞ്ഞ് 2007 മു​​ത​​ൽ 2010വ​​രെ പി​​ന്നീ​​ട് എ​​ട്ടു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ൽ ബം​​​ഗ്ലാ​ദേ​​ശി​​നെ​​തി​​രേ മ​​ട​​ങ്ങി​​വ​​ര​​വും. 2007ൽ ​​കാ​​ർ​​ത്തി​​ക് ടീ​​മി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത് ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ്സ്മാ​​നായി​​രു​​ന്നു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

ധോ​​ണി​​ക്കും കാ​​ർ​​ത്തി​​കി​​നും മു​​ന്പ് ഇ​​ന്ത്യ​​ൻ വി​​ക്ക​​റ്റ് കാ​​ത്ത​​താ​​ര​​മാ​​ണ് പാ​​ർ​​ഥി​​വ് പ​​ട്ടേ​​ൽ. 2002ൽ ​​ഇ​​ന്ത്യ​​യു​​ടെ ഇം​​​ഗ്ല​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​ൽ അ​​ര​​ങ്ങേ​​റി​​യ പാ​​ർ​​ഥി​​വി​​ന് 2008നു​​ശേ​​ഷം 2016ലാ​​ണ് ത​​ല​​കാ​​ണി​​ക്കാ​​ൻ സാ​​ധി​​ച്ച​​ത്. ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു പാ​​ർ​​ഥി​​വി​​ന്‍റെ അ​​വ​​സാ​​ന ടെ​​സ്റ്റ്. അ​​തേ​​ പ​​ര്യ​​ട​​നത്തി​​ലാ​​യി​​രു​​ന്നു സാ​​ഹ​​യു​​ടെ​​യും അ​​വ​​സാ​​ന മ​​ത്സ​​രം.

പ​​ക്ഷേ, 2010ൽ ​​അ​​ര​​ങ്ങേ​​റി​​യ സാ​​ഹ പാ​​ർ​​ഥി​​വി​​നേ​​ക്കാ​​ളും കാ​​ർ​​ത്തി​​കി​​നേ​​ക്കാ​​ളും ടെ​​സ്റ്റി​​ൽ ക​​ളി​​ച്ചി​​ട്ടു​​മു​​ണ്ട്. ഈ ​​മൂ​​വ​​ർ​​ക്കു​​മു​​ള്ള ക​​ടു​​ത്ത വെ​​ല്ലു​​വി​​ളി​​യാ​​കാ​​നാ​​ണ് ഋ​​ഷ​​ഭ് പ​​ന്തി​​ന്‍റെ ശ്ര​​മം. ധോ​​ണി​​യു​​ടെ യ​​ഥാ​​ർ​​ഥ പി​​ൻ​​ഗാ​​മി​​യെ യു​​വ​​താ​​ര​​മാ​​യ പ​​ന്തി​​ൽ ക​​ണ്ടാ​​ൽ അ​​ദ്ഭു​​ത​​പ്പെ​​ടാ​​നി​​ല്ല. ഇം​​​ഗ്ല​​ണ്ട് പ​​ര്യ​​ട​​നം ഭാ​​വി ഇ​​ന്ത്യ​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​റെ നി​​ശ്ച​​യി​​ക്കാ​​നാണ് സാ​​ധ്യ​​ത.

വൃ​​ദ്ധി​​മാ​​ൻ സാ​​ഹ

പ്രാ​​യം: 33
ടെ​​സ്റ്റ്: 32
ഇ​​ന്നിം​​ഗ്സ്: 46
റ​​ണ്‍​സ്: 1,164
ശ​​രാ​​ശ​​രി: 30.63
ഉ​​യ​​ർ​​ന്ന സ്കോ​​ർ: 117
100/50: 03/05
ക്യാ​​ച്ച്/സ്റ്റം​​പിം​​ഗ്: 75/10

പാ​​ർ​​ഥി​​വ് പ​​ട്ടേ​​ൽ

പ്രാ​​യം: 33
ടെ​​സ്റ്റ്: 25
ഇ​​ന്നിം​​ഗ്സ്: 38
റ​​ണ്‍​സ്: 934
ശ​​രാ​​ശ​​രി: 31.13
ഉ​​യ​​ർ​​ന്ന സ്കോ​​ർ: 71
100/50: 00/06
ക്യാ​​ച്ച്/സ്റ്റം​​പിം​​ഗ്: 62/10

ദി​​നേ​​ശ് കാ​​ർ​​ത്തി​​ക്

പ്രാ​​യം: 33
ടെ​​സ്റ്റ്: 24
ഇ​​ന്നിം​​ഗ്സ്: 38
റ​​ണ്‍​സ്: 1,004
ശ​​രാ​​ശ​​രി: 27.13
ഉ​​യ​​ർ​​ന്ന സ്കോ​​ർ: 129
100/50: 01/07
ക്യാ​​ച്ച്/സ്റ്റം​​പിം​​ഗ്: 52/0

ഋ​​ഷ​​ഭ് പ​​ന്ത്

പ്രാ​​യം: 20
ഫ​​സ്റ്റ് ക്ലാ​​സ്: 23
ഇ​​ന്നിം​​ഗ്സ്: 34
റ​​ണ്‍​സ്: 1,744
ശ​​രാ​​ശ​​രി: 54.50
ഉ​​യ​​ർ​​ന്ന സ്കോ​​ർ: 308
100/50: 04/08
ക്യാ​​ച്ച്/സ്റ്റം​​പിം​​ഗ്: 66/076

Related posts