ഇന്ത്യ-പാകിസ്ഥാന് മത്സരം എപ്പോഴും രാജ്യന്തര ശ്രദ്ധ നേടാറുണ്ട്. ഈ ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം നടക്കുന്നതിനിടെ കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയ കാമുകനാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. ജൂണ്‍ 16 ഞായറാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തിനിടെയാണ് ഇന്ത്യന്‍ ആരാധകന് തന്റെ പ്രണയിനിയോടു വിവാഹാഭ്യര്‍ഥന നടത്തിയത്. കാമുകി അന്‍വിതയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ട്വീറ്റു ചെയ്തത്.
മത്സരം നടക്കുന്നതിനിടയില്‍ മുുട്ടുകുത്തി നില്ക്കുന്ന കാമുകനെയാണ് യുവതി കാണുന്നത്. ഇതുകണ്ട് എഴുന്നേറ്റു നിന്നപ്പോള്‍ വിവാഹം കഴിക്കാമോ എന്നു ചോദിച്ചു. സമ്മതം അറിയിച്ചതോടെ മോതിരം വിരലില്‍ അണിയിച്ചു. ഇതിനുശേഷം ഇരുവരും കെട്ടിപിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ട്. സമീപത്തുണ്ടായിരുന്നവരെല്ലാം എഴുന്നേറ്റു നിന്ന് ആവേശത്തോടെ ആര്‍പ്പു വിളിച്ചു. ‘അങ്ങനെ ഇതു സംഭവിച്ചു’ എന്ന കുറിപ്പോടെയാണ് അന്വിത വിഡിയോ പങ്കുവച്ചത്.
So this happened #INDvPAK #INDvsPAK #CricketWorldCup #Proposal pic.twitter.com/8lg8AcJvKv
— Anvita (@BebuJ) June 21, 2019