ഇ​ന്ത്യ​ൻ പു​രു​ഷ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ബാ​റ്റിം​ഗ് കോ​ച്ചാ​യി സി​താ​ൻ​ഷു കോ​ട്ട​ക്ക്

മും​ബൈ: ഇ​ന്ത്യ​ൻ പു​രു​ഷ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ബാ​റ്റിം​ഗ് കോ​ച്ചാ​യി സി​താ​ൻ​ഷു കോ​ട്ട​ക്കി​നെ ബി​സി​സി​ഐ നി​യ​മി​ച്ചു. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ഇ​ന്ത്യ​ൻ എ ​ടീ​മി​ന്‍റെ കോ​ച്ചാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു സി​താ​ൻ​ഷു. ഈ ​മാ​സം ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വ​ന്‍റി-20, ഏ​ക​ദി​ന പ​ര​ന്പ​ര​ക​ൾ​ക്കു മു​ന്നോ​ടി​യാ​യി സി​താ​ൻ​ഷു ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം ചേ​രും.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ബി​സി​സി​ഐ റി​വ്യൂ മീ​റ്റിം​ഗി​ൽ മു​ഖ്യ​പ​രി​ശീ​ല​ക​ൻ ഗൗ​തം ഗം​ഭീ​ർ ബാ​റ്റിം​ഗ് കോ​ച്ചി​നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് അം​ഗീ​ക​രി​ച്ചാ​ണ് ബി​സി​സി​ഐ സി​താ​ൻ​ഷു​വി​നെ നി​യ​മി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ത്യ​ൻ എ ​ടീ​മി​നൊ​പ്പം ഏ​റെ​ക്കാ​ല​മാ​യു​ള്ള സി​താ​ൻ​ഷു ബം​ഗ​ളൂ​രു​വി​ലെ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യു​ടെ ഭാ​ഗ​വു​മാ​ണ്.

ഗൗ​തം ഗം​ഭീ​ർ മു​ഖ്യ​പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് എ​ത്തി​യ​പ്പോ​ൾ മു​ത​ൽ ടീം ​ഇ​ന്ത്യ​ക്കു പ്ര​ത്യേ​ക ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​ൻ ഇ​ല്ല. ഗം​ഭീ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് എ​തി​രാ​യ ഹോം ​ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലും ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ബോ​ർ​ഡ​ർ-​ഗാ​വ​സ്ക​ർ ട്രോ​ഫി​യി​ലും ടീം ​ഇ​ന്ത്യ​യു​ടെ ബാ​റ്റിം​ഗ് മോ​ശ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഫു​ൾ​ടൈം ബാ​റ്റിം​ഗ് കോ​ച്ച് എ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​തും ഇ​പ്പോ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട്ട​തും.

2024 ന​വം​ബ​റി​ൽ ഇ​ന്ത്യ എ ​ഓ​സ്ട്രേ​ലി​യ​യി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​പ്പോ​ൾ ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു സി​താ​ൻ​ഷു. 2023 ഓ​ഗ​സ്റ്റി​ൽ ജ​സ്പ്രീ​ത് ബും​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ ടീം ​അ​യ​ർ​ല​ൻ​ഡി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​പ്പോ​ഴും സി​താ​ൻ​ഷു​വാ​യി​രു​ന്നു മു​ഖ്യ പ​രി​ശീ​ല​ക​ൻ.

അ​ന്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഇ​ടം​കൈ മു​ൻ ബാ​റ്റ​ർ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ സൗ​രാ​ഷ് ട്ര​യു​ടെ ക്യാ​പ്റ്റ​നാ​യി​രു​ന്നു. 1992 മു​ത​ൽ 2013വ​രെ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ക​ളി​ച്ച സി​താ​ൻ​ഷു, 130 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 15 സെ​ഞ്ചു​റി​യും 55 അ​ർ​ധ​സെ​ഞ്ചു​റി​യും ഉ​ൾ​പ്പെ​ടെ 8061 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. 41.76 ആ​യി​രു​ന്നു ബാ​റ്റിം​ഗ് ശ​രാ​ശ​രി. 2017 ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​ന്‍റെ അ​സി​സ്റ്റ​ന്‍റ് കോ​ച്ചാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

Related posts

Leave a Comment