കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയെ ബിയര്‍ കുടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കുഞ്ഞിന്റെ അച്ഛനാണ് ബിയര്‍ വായില്‍വച്ച് കൊടുക്കുന്നത്. ഈ ദൃശ്യങ്ങള്‍ മാതാപിതാക്കള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പ്രതിഷേധം കനക്കുകയാണ്. ബിയര്‍ കുപ്പി പൊട്ടിച്ച് അച്ഛന്‍ കുഞ്ഞിന്റെ വായില്‍ ബിയര്‍ ഒഴിച്ച് കൊടുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കുമളിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് സൂചന.
തമിഴ്‌നാട്ടിലെ വനിതാ സംഘടനകള്‍ സംഭവത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്. പിഎംകെ നേതാവ് അന്‍പുമണി രാംദോസിന്റെ നേതൃത്വത്തില്‍ പോലീസില്‍ പരാതിയും നല്കിക്കഴിഞ്ഞു. കഴിഞ്ഞ മാസം തിരുവണാമലൈ എന്ന സ്ഥലത്ത് നാലുവയസുകാരനെ അച്ഛന്‍ മദ്യംകുടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ മദ്യം കുട്ടികള്‍ക്ക് നല്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. വീഡിയോ കണ്ടുനോക്കൂ.