ഇന്ത്യയ്‌ക്കെതിരേ ശക്തമായ ആക്രമണം നടത്തുമെന്ന് പാകിസ്ഥാന്‍ ആണയിടുന്നുണ്ടെങ്കിലും അതില്‍ യാതൊരു കാര്യവുമില്ലെന്ന് പ്രതിരോധ മേഖലയിലെ വിദഗ്ധര്‍. അമേരിക്കയും സഖ്യകക്ഷികളും കൈവിട്ട പാക്കിസ്ഥാന്റെ കൈവശം കാര്യമായ ആയുധങ്ങളോ, ഏറ്റവും പുതിയ പോര്‍വിമാനങ്ങളോ ഇല്ല. പഴയ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന, വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ നിന്നു വാങ്ങിയ എഫ്–16എസ് പോര്‍വിമാനങ്ങളും ചൈനയില്‍ നിന്നെത്തിയ ചില പഴയ പോര്‍വിമാനങ്ങളുമാണ് പാക്ക് വ്യോമസേനയുടെ കൈവശമുള്ളത്.
പ്രതിരോധ ടെക്‌നോളജിയില്‍ ഏറെ മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യത്തെ ആക്രമിക്കാനുള്ള ചെറിയ ശതമാനം ആധുനിക ടെക്‌നോളജി പോലും പാക്കിസ്ഥാന്റെ കൈവശമില്ലെന്ന് തെളിയിച്ച കാര്യമാണ്. സര്‍ജിക്കല്‍ സ്‌െ്രെടക്ക്, ഇപ്പോള്‍ ഭീകര ക്യാംപ് ആക്രമണം നടന്നിട്ടും പാക്ക് വ്യോമസേന ഒരിക്കല്‍ പോലും അറിഞ്ഞില്ലെന്നത് അതിനുള്ള ഉദാഹരണങ്ങളാണ്. പാക്കിസ്ഥാന്റെ റഡാര്‍ ടെക്‌നോളജിയും മറ്റു സംവിധാനങ്ങളും ഏറെ പഴയതാണ്.
റഡാര്‍ ടെക്‌നോളജി നിര്‍മാണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇസ്രയേലിന്റെ സംവിധാനങ്ങളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഡിആര്‍ഡിഒ തന്നെ പുതിയ റഡാര്‍ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇസ്രയേല്‍ അതിര്‍ത്തി കടന്നു ഒരിക്കല്‍ പോലും ഭീകരര്‍ ആക്രമണം നടത്തിയ ചരിത്രമില്ല. അതിനു കാരണം അവരുടെ റഡാര്‍, മറ്റു അതിര്‍ത്തി നിരീക്ഷണ സംവിധാനങ്ങളുമാണ്. ഇതില്‍ മിക്ക ടെക്‌നോളജിയും ഇന്ത്യയും ഉപയോഗിക്കുന്നുണ്ട്.
പാക്കിസ്ഥാന്റെ പഴയ പോര്‍വിമാനങ്ങള്‍ (റഡാന്റെ കണ്ണുവെട്ടിക്കാന്‍ ശേഷി ഇല്ലാത്ത) ഇന്ത്യയുടെ വ്യോമാതിര്‍ത്തി കടന്നാല്‍ തിരിച്ചുപോക്ക് ഉണ്ടാവില്ല. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലെ നിരീക്ഷണം ശക്തമാണ്. റഡാര്‍ സംവിധാനങ്ങളെല്ലാം സജീവമാണ്. ഇന്ത്യയുടെ മിറാഷ് 2000 പോര്‍വിമാനങ്ങള്‍ പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തി കടക്കും മുന്‍പെ നടത്തിയ നിരീക്ഷണങ്ങളുടെ കണക്കെടുത്താല്‍ പാക്ക് സൈനിക മേധാവികളുടെ കിളിപോകും.നിരീക്ഷണത്തിനു ഹെറോണ്‍ ഡ്രോണുകളും നേത്ര വിമാനവും എല്ലാം വലിയ ദൗത്യമാണ് നിര്‍വ്വഹിച്ചത്.
സാങ്കേതികപരമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ വ്യോമസേനയുടെ കണ്ണുവെട്ടിച്ചു അതിര്‍ത്തി ലംഘിക്കുക പാക്ക് പോര്‍വിമാനങ്ങളെ സംബന്ധിച്ച് അത്ര എളുപ്പമല്ല. പാക്കിസ്ഥാനിലെ ഭീകരക്യാംപുകളില്‍ ആക്രമണം നടത്തിയ അന്നു രാവിലെ തന്നെ അവരുടെ എഫ്–16എസ് പോര്‍വിമാനങ്ങള്‍ രാജ്യാന്തര അതിര്‍ത്തിയിലേക്ക് വന്നെങ്കിലും പെട്ടെന്ന് പിന്‍മാറുകയായിരുന്നു. അതായത് സൈനിക തലത്തില്‍ വാചകമടി മാത്രമേ പാകിസ്ഥാനെക്കൊണ്ട് ആവൂ എന്നു ചുരുക്കം.പാക് അധീന കാഷ്മീരില്‍ ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് വ്യാജ വാര്‍ത്തയുമായി പാകിസ്ഥാന്‍ പത്രം ഡോണ്‍ രംഗത്തു വന്നതിനെ ഇതുമായി ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു.