ഒട്ടാവ: ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം കാനഡയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ചു. കാനഡയിലെ ഒന്റാറിയോയിലാണ് സംഭവം. രാജീവ് വരിക്കോ (51), ശില്പ കോഥ (47), മഹെക് വരിക്കോ (16) എന്നിവരാണ് മരിച്ചത്.
15 വർഷമായി ഇവർ കാനഡയിൽ താമസിച്ചുവരികയായിരുന്നു. അയൽവാസികളാണു വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.
മൃതദേഹങ്ങളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ മാത്രമാണു സ്ഥലത്തുനിന്നു ലഭിച്ചത്. വീട്ടിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത കാണുന്നുവെന്നു പോലീസ് പറഞ്ഞു. കാര്യമായപ്രശ്നങ്ങളൊന്നും വീട്ടുകാരെ അലട്ടിയിരുന്നതായി അറിയില്ലെന്നാണ് അയല്‍ക്കാര്‍ അറിയിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.