മാലി: ഇന്ത്യൻ ദേശീയപതാകയെ അനാദരിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെച്ചൊല്ലിയുള്ള വിവാദത്തെത്തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മാലിദ്വീപ് മന്ത്രി മറിയം ഷിയൂന ക്ഷമാപണം നടത്തി.
മാലദ്വീപിലെ പ്രതിപക്ഷ പാർട്ടിയായ എംഡിപിയോടുള്ള എന്റെ പ്രതികരണത്തിന്റെ ഭാഗമായി ഉപയോഗിച്ച ചിത്രം ഇന്ത്യൻ പതാകയുമായി സാമ്യമുള്ളതാണെന്നു ശ്രദ്ധയിൽപ്പെട്ടു.
ഇത് മനഃപൂർവമായിരുന്നില്ല. ഇതുമൂലമുണ്ടായ തെറ്റിദ്ധാരണയിൽ ആത്മാർഥമായി ഖേദിക്കുന്നു- അവർ എക്സിൽ കുറിച്ചു. ഇന്ത്യയുമായുള്ള ബന്ധത്തെ മാലിദ്വീപ് ആഴത്തിൽ വിലമതിക്കുന്നതായും രാജ്യത്തെ ബഹുമാനിക്കുന്നതായും ഷിയൂന കൂട്ടിച്ചേർത്തു. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഭരണകക്ഷിയിൽ പെട്ടയാളാണു മറിയം ഷിയൂന.