ഇന്ത്യൻ വിദ്യാർഥിനിയുടെ മരണം; അന്വേഷണത്തിൽ ഉറപ്പു നല്കി യുഎസ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​നി ജാ​​​ഹ്ന​​​വി ക​​​ണ്ടൂ​​​ല (23) പോ​​​ലീ​​​സ് കാ​​​റി​​​ടി​​​ച്ചു മ​​​രി​​​ച്ച​​​തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി കു​​​റ്റ​​​ക്കാ​​​രെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ത്യ​​​ക്ക് ഉ​​​റ​​​പ്പു ന​​​ല്കി.

ജ​​​നു​​​വ​​​രി 23നു ​​​സി​​​യാ​​​റ്റി​​​ലി​​​ൽ ഉ​​​ണ്ടാ​​​യ ദാ​​​രു​​​ണ സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ ത​​​ര​​​ൺ​​​ജി​​​ത് സിം​​​ഗ് സ​​​ന്ധു​​​വാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ലെ ഉ​​​ന്ന​​​ത​​​ർ​​​ക്കു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി​​​യ​​​ത്.

കെ​​​വി​​​ൻ ഡേ​​​വ് എ​​​ന്ന പോ​​​ലീ​​​സു​​​കാ​​​ര​​​ൻ അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ ഓ​​​ടി​​​ച്ചി​​​രു​​​ന്ന കാ​​​റി​​ടി​​​ച്ചാ​​​ണു മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത്. 119 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​ലാ​​​യി​​​രു​​​ന്നു കാ​​​ർ. റോ​​​ഡ് മു​​​റി​​​ച്ചു​​​ക​​​ട​​​ക്കു​​​കയാ​​​യി​​​രു​​​ന്ന ജാ​​​ഹ്ന​​​വി നൂ​​​റ് അ​​​ടി അ​​​ക​​​ലേ​​​ക്കു തെ​​​റി​​​ച്ചു​​​വീ​​​ണു.

പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യൂ​​​ണി​​​ഫോ​​​മി​​​ലു​​​ള്ള കാ​​​മ​​​റ പി​​​ടി​​​ച്ചെ​​​ടു​​​ത്ത ദൃ​​​ശ്യ​​​ങ്ങ​​​ൾ തി​​​ങ്ക​​​ളാ​​​ഴ്ച പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

അ​​​പ​​​ക​​​ട​​​ത്തി​​​നു പി​​​ന്നാ​​​ലെ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പൊ​​​ട്ടി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തും കാ​​​റോ​​​ടിച്ചി​​​രു​​​ന്ന കെ​​​വി​​​നെ​​​തി​​​രേ ക്രി​​​മി​​​ന​​​ൽ അ​​​ന്വേ​​​ഷ​​​ണം ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നു പ​​​റ​​​യു​​​ന്ന​​​തും വീ​​​ഡി​​​യോ​​​യി​​​ലു​​​ണ്ട്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും പോ​​​ലീ​​​സി​​​നെ​​​തി​​​രേ രം​​​ഗ​​​ത്തു​​​ വ​​​ന്നി​​​രു​​​ന്നു.’

 

Related posts

Leave a Comment