ന്യൂഡല്ഹി: ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളാകുന്നതിനിടെ കനേഡിയന് സൈന്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തത് ഇന്ത്യന് ഹാക്കര്മാര്.
വെബ്സൈറ്റ് പ്രവര്ത്തനരഹിതമായതായും പിന്നാലെ ഹാക്കിംഗിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇന്ത്യന് സൈബര് ഫോഴ്സ് എന്ന ഹാക്കര്മാരുടെ സംഘം രംഗത്തെത്തിയതായും ദി ടെലിഗ്രാഫ് റിപ്പോര്ട്ട് ചെയ്തു.
കനേഡിയന് വ്യോമസേനയുടെ വെബ്സൈറ്റ് പ്രവര്ത്തനരഹിതമായെന്നും അതിനു പിന്നിൽ തങ്ങളാണെന്നും ഇന്ത്യന് സൈബര് ഫോഴ്സ് സംഘം എക്സില് അവകാശപ്പെട്ടു. ഉച്ചയോടെയാണ് വെബ്സൈറ്റിന്റെ പ്രവര്ത്തനത്തില് തടസം നേരിട്ടതെന്നും കനേഡിയന് പ്രതിരോധ വകുപ്പ് വക്താവ് വ്യക്തമാക്കി.
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തോടെയാണ് ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി ഉടലെടുത്തത്.