ലണ്ടൻ: മാർച്ചിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഖലിസ്ഥാൻ അനുഭാവിയായ സിക്ക് യുവാവിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഹൈക്കമ്മീഷനു മുന്നിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ വധത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിൽ ബ്രിട്ടീഷ് സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇയാളെ ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
മാർച്ച് 19ന് ഇന്ത്യൻ കമ്മീഷൻ ആക്രമിച്ച സംഭവത്തിൽ ഇന്ത്യയിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിരിച്ചറിഞ്ഞ ഡസനിലധികം പേരിൽ ഉൾപ്പെട്ടയാളാണ് തിങ്കളാഴ്ച അറസ്റ്റിലായതെന്നു സൂചനയുണ്ട്.
ഖലിസ്ഥാൻ വാദികൾ ഇന്ത്യൻ ഹൈമ്മീഷൻ മന്ദിരത്തിൽ അതിക്രമിച്ചു കയറി ദേശീയ പതാകയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.