ന്യൂഡൽഹി: ചരിത്രം എഴുതുന്നതിൽ നിന്നു തങ്ങളെ ആർക്കും പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
സമൂഹം ചരിത്രത്തെ ശരിയായ രീതിയിൽ അവതരിപ്പിക്കാൻ മുൻകൈ എടുക്കണം. അധിനിവേശം നടത്തിയവർക്കെതിരേ പോരാടിയ നിരവധി ഇന്ത്യൻ രാജാക്കന്മാർ വിസ്മരിക്കപ്പെട്ടു.
ആസാമിലെ അഹോം രാജാക്കൻമാരും ശിവാജിയും അടക്കമുള്ളവരാണ് ഇന്ത്യയെ ഇന്നത്തെ നിലയിൽ എത്തിച്ചത്.
ചിലർ ചരിത്രത്തെ കുഴച്ചുമറിച്ചിട്ടുണ്ട് എന്നുള്ളതു സത്യമാണ്. അവർക്ക് വശമുള്ള കാര്യങ്ങൾ മാത്രമാണ് അവരെഴുതി വച്ചതെന്ന് ഡൽഹിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ അമിത് ഷാ പറഞ്ഞു.
പുതിയ ചരിത്രപുസ്തകങ്ങളിലൂടെ ഇക്കാര്യങ്ങൾ അറിയിക്കുക എന്നതു വലിയ കാര്യമാണ്. നുണകൾ പ്രചരിപ്പിച്ചവരേക്കാൾ കൂടുതൽ തീവ്രതയോടെ ആ ചരിത്രം പ്രചരിപ്പിക്കുമെന്നും അമിത്ഷാ പറഞ്ഞു.