സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ‘ഇന്ത്യൻ 2’. കമൽ ഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ പിറവിയെടുക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. നിരവധി പ്രമുഖർ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു. ചടങ്ങിനിടെ കമൽഹാസന്റെ പ്രസംഗമാണ് ഇപ്പോൾ ഏറെ വൈറലാകുന്നത്.
പ്രസംഗത്തിനിടെ താരം പഴയ ഇന്ത്യൻ സിനിമയെക്കുറിച്ചും നെടുമുടി വേണുവിനെക്കുറിച്ചുമുള്ള ഓർമകൾ പങ്കുവച്ചു. നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണ സ്വാമി എന്ന കഥാപാത്രം ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ‘ഇന്ത്യൻ 2’-ലും അദ്ദേഹം അഭിനയിച്ചിരുന്നു.
എന്നാൽ സിനിമ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. അതിനു മുൻപേ അദ്ദേഹം വിടവാങ്ങി. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടക്കാലത്ത് നിന്നു പോയ സമയത്താണ് നെടുമുടി വേണു വിടപറഞ്ഞത്.
സിനിമയുടെ ബാക്കി ഭാഗങ്ങൾ അദ്ദേഹമില്ലാതെ ചിത്രീകരിച്ചപ്പോൾ തന്റെ കണ്ണ് നിറഞ്ഞ് പോയെന്ന് കമൽഹാസൻ പറഞ്ഞു. പിന്നീട് നെടുമുടി വേണുവിനെപ്പോലെയുള്ള മറ്റൊരു ആര്‍ട്ടിസ്റ്റിനെ വച്ച് അദ്ദേഹത്തിന്റെത സീനുകള്‍ ചെയ്യേണ്ടതായി വന്നു എന്ന് കമൽഹാസൻ പറഞ്ഞു.