ശതകോടീശ്വരരുടെ ഹാരുൺ പട്ടികയിൽ ഇടം നേടിയ പത്ത് ഇന്ത്യക്കാർ. ഇന്ത്യൻ റാങ്ക് (ബ്രാക്കറ്റിൽ ആഗോള റാങ്ക്), പേര്, അറ്റസന്പത്ത് കോടി രൂപയിൽ, മുഖ്യ കന്പനി എന്ന ക്രമത്തിൽ
1 (19) മുകേഷ് അംബാനി 2,86,600 റിലയൻസ്
2 (65) ലക്ഷ്മി മിത്തൽ 1,17,600 ആർസെലോർ മിത്തൽ
3 (87) ദിലീപ് ഷംഗ്വി 96,200 സൺ ഫാർമ
4 (98) ശിവ് നാടാർ 89,600 എച്ച്സിഎൽ
5 (98) ഗൗതം അഡാനി 89,600 അഡാനി എന്റർപ്രൈസസ്
6 (127) സൈറസ് പൂനവാല 76,800 സിറം
7 (127) അസിം പ്രേംജി 76,800 വിപ്രോ
8 (127) ആചാര്യ ബാലകൃഷ്ണ 76,800 പതഞ്ജലി ആയൂർവേദ
9 (150) ഉദയ് കൊട്ടക് 70,400 കൊട്ടക് മഹീന്ദ്ര
10 (150) സാവിത്രി ജിൻഡലും കുടുംബവും 70,400 ജെഎസ്ഡബ്ല്യു സ്റ്റീൽ
നൂറുകോടി ഡോളറിലേറെ സന്പത്തുള്ള 170 ഇന്ത്യക്കാരും ഇന്ത്യൻ വംശജരുമാണു പട്ടികയിലുള്ളത്. ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി 32 വയസുള്ള ശ്രദ്ധ അഗർവാൾ. ഔട്കം ഹെൽത്ത് എന്ന നവസംരംഭത്തിന്റെ സാരഥിയാണ് 7,000 കോടി രൂപയുടെ ആസ്തിയുള്ള ശ്രദ്ധ.ഈ വർഷം 170 പേരുടെ മൊത്തം ആസ്തി കഴിഞ്ഞ വർഷം 32 ശതമാനം വർധിച്ച് 35.46 ലക്ഷം കോടി രൂപയായി.