അഫ്ഗാന്‍ വനിതാ സൈനികര്‍ക്ക് പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; പരിശീലനം ചെന്നൈയില്‍; സംഘത്തില്‍ 21കാരി മുതല്‍ 40കാരി വരെ

ചെന്നൈ: അഫ്ഗാന്‍ സൈന്യത്തിലെ വനിതകള്‍ക്ക് ഇന്ത്യന്‍ മിലിട്ടറിയുടെ പരിശീലനം.20 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനക്കളരിയില്‍ 20 വനിതാ സൈനികര്‍ക്കാണ് പരിശീലനം നല്‍കുന്നത്. മേജര്‍ സഞ്ജനയുടേയും ക്യാപ്റ്റന്‍ സ്മൃതിയുടേയും നേതൃത്വത്തിലാണ് പരിശീലനം.

ഡിസംബര്‍ 4ന് തുടങ്ങിയ പരിശീലന പരിപാടി അവസാനിക്കുന്നത് 24ാം തീയതിയാണ്. വനിതാ പുരുഷ സൈനികര്‍ സംയുക്തമായാണ് വനിതാ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നത്. 21 വയസ്സുകാരി മുതല്‍ നാല്‍പത് വയസ്സുകാരി വരെ അടങ്ങുന്നതാണ് പരിശീലനം നടത്തുന്ന അഫ്ഗാന്‍ സൈനികര്‍. ഒരു വര്‍ഷം നല്‍കേണ്ട ട്രെയിനിങ്ങ് ആണ് അതിന്റെ കരുത്ത് ചോരാതെ 20 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്നത്. ഹാന്‍ഡ് ഗ്രനേഡ്, എ.കെ 47, ഐ.എന്‍.ഐ.എ.എസ് റൈഫിള്‍ തുടങ്ങിയ ആയുധങ്ങളും ഇതിന്റെ ഭാഗമായി പരിശീലിക്കുന്നുണ്ട്. ആയുധ പരിശീലനങ്ങള്‍ക്ക് പുറമെ കമ്മ്യൂണിക്കേഷന്‍, അഡ്മിനിസ്ട്രേഷന്‍, ടാക്ടിക്സ്, ലോജിക്സ് തുടങ്ങിയവയിലും ചെന്നൈയില്‍ ഇവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

 

 

Related posts