രാജ്യത്ത് അഞ്ഞുറിന്റെയും ആയിരത്തിന്റെയും നോട്ട് അസാധുവാക്കിയനടപടി വളരെപ്പെട്ടന്നായിരുന്നു. ഇതോടെ പുതിയ ഒരു വിഷയം കിട്ടിയ സന്തോഷത്തിലായിരുന്നു സോഷ്യല്‍ മീഡിയയും. നോട്ടുകള്‍ പിന്‍വലിച്ചതോടെ സോഷ്യല്‍ മീഡിയയിലേക്ക് ട്രോളുകളുടെ പ്രവാഹമായിരുന്നു. കടം ചോദിച്ച് തരാത്തവരെയും പ്രതാപം നഷ്ടപ്പെട്ട ആയിരം നോട്ടിനെയും സ്റ്റാറായ നൂറിന്റെ നോട്ടിനെയും ട്രോളിയാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. ചെറിയ മൂല്യത്തിന്റെ നോട്ടുകള്‍ കൈയിലില്ലാത്തവരുടെ ബുദ്ധിമുട്ടുകളെയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂലിയായി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് നല്കുന്ന മുതലാളിയും സോഷ്യല്‍മീഡിയയിലെ ഹിറ്റ് ട്രോളുകളാണ്.