പാകിസ്ഥാന്‍ ക്രിക്കറ്റ് താരം അഫ്രീദിയ്‌ക്കെതിരേ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരങ്ങള്‍. രാജ്യത്തെ നയിക്കാന്‍ കെല്‍പ്പുള്ളവര്‍ ഇന്ത്യയില്‍ ഉണ്ടെന്നും ഭാരിച്ച കാര്യമൊന്നും ഏറ്റെടുക്കേണ്ടെന്നും പാക്് ക്രിക്കറ്റ് താരത്തോട് തുറന്നടിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.
എന്താണ് ചെയ്യേണ്ടതെന്ന് ഇന്ത്യയിലെ പ്രാപ്തരായവര്‍ തീരുമാനിച്ചു കൊള്ളും അത് പുറത്തുള്ള ഒരുത്തന്‍ പറഞ്ഞു തരേണ്ട കാര്യമില്ലെന്നും സച്ചിന്‍ പറഞ്ഞു. കശ്മീരില്‍ ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നും ഐക്യരാഷ്ട്രസഭ ഇടപെടണമെന്നുമുള്ള ഷഹീദ് അഫ്രീദിയുടെ പ്രസ്താവനയ്ക്കായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ മറുപടി.
അഫ്രീദിയുടെ കശ്മീരിനെ ചൊല്ലിയുള്ള ആദ്വ ട്വീറ്റിന് മറുപടിയുമായി ആദ്യം രംഗത്ത് വന്നത് ഗൗതം ഗംഭീറായിരുന്നു. കശ്മീര്‍ താഴ് വരയില്‍ ഭീകരര്‍ക്കെതിരേ ഇന്ത്യ നടത്തിയ സൈനിക നടപടിയെ അപലപിച്ച അഫ്രീദി എന്നത്തേയും പോലെ, ഇക്കുറിയും നോബോളില്‍ വിക്കറ്റെടുത്ത് അത് ആഘോഷിക്കുകയാണ് എന്നാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്.
അഫ്രീദിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട് പ്രതികരണത്തിനായി മാധ്യമങ്ങള്‍ തന്നെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തിയാണ് ഗംഭീറിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. ഇതിന് പിന്നാലെയായിരുന്നു സച്ചിനും റെയ്നയും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുമെല്ലാം പ്രതികരണവുമായി രംഗത്തെത്തിയത്.
രാജ്യത്തിനാണ് പ്രഥമ പരിഗണനയെന്നും രാജ്യത്തിന് എതിരായി ഉയരുന്ന ഒന്നിനെയും പരിഗണിക്കില്ലെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പ്രതികരിച്ചു.എന്തിനാണ് അഫ്രീദിക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നതെന്നായിരുന്നു മറ്റൊരു ഇന്ത്യന്‍ ഇതിഹാസം കപില്‍ദേവ് ചോദിച്ചത്. ഞങ്ങള്‍ക്ക് വേണ്ടത് സമാധാനമാണെന്നും ചോരപ്പുഴയല്ലെന്നും റെയ്ന പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതങ്ങിനെ തന്നെ തുടരണമെന്നും റെയ്ന കുറിച്ചു.
ജമ്മുകശ്മീരില്‍ ഭീകരര്‍ക്കെതിരായ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെ അപലപിച്ചാണ് പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി രംഗത്ത് വന്നത്. നേരത്തെ, ഇന്ത്യന്‍ അധീന കശ്മീരില്‍ നിഷ്‌കളങ്കരായ വ്യക്തികള്‍ക്കു നേരെ നടക്കുന്ന അതിക്രമത്തെ അപലപിച്ചും ഇതില്‍ ഐക്യരാഷ്്രട സംഘടന ഇടപെടാത്തതില്‍ അദ്ഭുതം രേഖപ്പെടുത്തിയുമാണ് അഫ്രീദി ട്വിറ്ററിലൂടെ രംഗത്തെത്തിയത്. എന്തായാലും ഇന്ത്യക്കാര്‍ അഫ്രീദിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇപ്പോള്‍ പൊങ്കാലയിടുകയാണ്.