അടുത്ത മൂന്നു മാസത്തിനുള്ളില്‍ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്. എന്തു വേണമെങ്കിലും സംഭവിക്കാവുന്ന നിലയിലാണ് ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥ. പ്രതിപക്ഷം ഐക്യത്തിന്റെ ചില സൂചനകള്‍ നല്‍കുന്നത് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. പോരാട്ടം കനക്കുന്നതിനിടെ മോദിക്കും ബിജെപിക്കും ആശ്വാസം നല്‍കിയിരിക്കുകയാണ് ചില ജോതിഷികള്‍.
കര്‍ണാടകയിലെ പ്രശസ്ത ജോത്സ്യന്മാരായ വിദ്യാന് ഗണേശ് ഹെഡ്ഗേയും പവന് ജോഷിയുമാണ് പ്രവചനം നടത്തിയിരിക്കുന്നത്. ഇരുവരുടെയും പ്രവചനം ദേശീയ മാധ്യമങ്ങള്‍ വരെ വലിയ വാര്‍ത്താപ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്നാണ് വലിയ പ്രവചനം. ബിജെപി 285ല്‍ അധികം സീറ്റുകള്‍ നേടും. മാര്‍ച്ചിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഉയരുമെന്നും ഇവര്‍ പറയുന്നു.
കര്‍ണാടകയില്‍ യെദിയൂരപ്പയുടെ ജാതകം തങ്ങള്‍ വിശദമായി പഠിച്ചെന്നും വരുന്ന മാര്‍ച്ച് അഞ്ചാം തീയതി അദ്ദേഹം കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുമെന്നുമെന്നും പ്രവചനത്തില്‍ പറയുന്നു. പ്രവചനം പാളിയാല്‍ തൊഴില്‍ ഉപേക്ഷിക്കാന്‍ തയാറാണെന്ന് ഇവര്‍ പ്രഖ്യാപിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും പ്രവാചകര്‍ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിക്കാര്‍ ഇപ്പോള്‍.