ഞാനും ഇന്ത്യക്കാരിയായി..! ​പതി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പി​ന് അ​വ​സാ​ന​മാ​യി ; പ്രേ​മ​ല​ത ഇനി മുതൽ ഇ​ന്ത്യ​ക്കാ​രി​; മലേഷ്യക്കാരി പ്രേമലതയുടെ കഥയിങ്ങനെ…

പാ​ല​ക്കാ​ട്: പ​തി​റ്റാ​ണ്ടു​ക​ളു​ടെ അ​ധ്വാ​ന​ത്തി​നും കാ​ത്തി​രി​പ്പി​നും അ​വ​സാ​ന​മാ​യി. പ്രേ​മ​ല​ത ഇ​നി മു​ത​ൽ ഇ​ന്ത്യ​ക്കാ​രി. സു​ൽ​ത്താ​ൻ​പേ​ട്ട സ്വ​ദേ​ശി​നി​യാ​യ ആ​ർ. പ്രേ​മ​ല​ത 1962 ൽ ​മ​ലേ​ഷ്യ​യി​ലാ​ണ് ജ​നി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി 1970 ൽ ​ര​ക്ഷി​താ​ക്ക​ളു​ടെ ജന്മനാ​ടാ​യ പാ​ല​ക്കാ​ടെ​ത്തി.

മ​ലേ​ഷ്യ​യി​ൽ ജ​നി​ച്ച​തി​നാ​ൽ വി​സ​യോ​ടു​കൂ​ടി​യാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ രാ​ജ്കു​മാ​റി​നെ വി​വാ​ഹം ചെ​യ്തു. 1991 ൽ ​ഇ​ന്ത്യ​ൻ പൗ​ര​ത്വ​ത്തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചു. ഇ​ന്ത്യ​യു​മാ​യു​ള​ള ബ​ന്ധം തെ​ളി​യി​ക്കു​ന്ന​തി​നു​ള​ള രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ത്യ​ൻ പൗ​ര​ത്വ​ത്തി​നാ​യു​ള​ള ശ്ര​മ​ങ്ങ​ൾ നീ​ണ്ടു​പോ​യി.

ര​ണ്ടു​വ​ർ​ഷം മു​ന്പ് മ​ലേ​ഷ്യ​ൻ പൗ​ര​ത്വം പ്രേ​മ​ല​ത റ​ദ്ദ് ചെ​യ്തു. പ​തി​റ്റാ​ണ്ടു​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ പ്രേ​മ​ല​ത​യ്ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ല​ഭി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​പി. സു​രേ​ഷ് ബാ​ബു​വും ജി​ല്ലാ പോലീ​സ് മേ​ധാ​വി പ്ര​തീ​ഷ്കു​മാ​റും ചേ​ർ​ന്ന് പ്രേ​മ​ല​ത​യ്ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി.

Related posts