ചെ​ന്നൈ-ബാംഗളൂർ മ​ത്സ​ര​ങ്ങ​ൾ​ക്കു കേ​ര​ളം വേ​ദി​യാ​യേ​ക്കും

കൊ​​ച്ചി: ത​​മി​​ഴ്നാ​​ടും ക​​ർ​​ണാ​​ട​​ക​​യും ത​​മ്മി​​ലു​​ള്ള കാ​​വേ​​രി ന​​ദീ​​ജ​​ല ത​​ർ​​ക്കം നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ്, റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബാം​ഗളൂർ ടീ​​മു​​ക​​ളു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ​ക്ക് കേ​​ര​​ളം വേ​ദി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന.

തി​​രു​​വ​​ന​​ന്ത​​പു​​രം ഗ്രീ​​ൻ​​ഫീ​​ൽ​​ഡ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ മ​​ത്സ​​രം ന​​ട​​ത്താ​​ൻ സൗ​​ക​​ര്യം ആ​​രാ​​ഞ്ഞ് ബി​​സി​​സി​​ഐ​​യും സൂ​​പ്പ​​ർ കിം​​ഗ്സ് ടീം ​​മാ​​നേ​​ജ്മെ​​ന്‍റും കേ​​ര​​ള ക്രി​​ക്ക​​റ്റ് അ​​സോ​സി​യേ​​ഷ​​ന്‍റ അ​​ഭി​​പ്രാ​​യം ആ​​രാ​​ഞ്ഞു.

മ​​ത്സ​​രം ന​​ട​​ത്താ​​ൻ സ്റ്റേ​​ഡി​​യം പൂ​​ർ​​ണ സ​​ജ്ജ​​മാ​​ണെ​​ന്നാ​​ണ് കെ​​സി​​എ പ്ര​​സി​​ഡ​​ന്‍റ് റോ​ങ്ക്‌​ലി​​ൻ ജോ​​ണ്‍ മ​​റു​​പ​​ടി അ​​റി​​യി​​ച്ചു. ഗ്രീ​​ൻ​​ഫീ​​ൽ​​ഡ് സ്റ്റേ​​ഡി​​യ​​ത്തെ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​യി നി​​ശ്ച​​യി​​ച്ചു​​കൊ​​ണ്ടാ​​കും മ​​ത്സ​​രം കേ​​ര​​ള​​ത്തി​​ലേ​​ക്ക് മാ​​റ്റു​​ക.

കാ​​വേ​​രി ജ​​ല​​ത​​ർ​​ക്കം പ​​രി​​ഷ്ക​​രി​​ക്കു​​ന്ന​​തു​​വ​​രെ ഐ​​പി​​എ​​ൽ ബ​​ഹി​​ഷ്ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​ഹ്വാ​​നം ത​​മി​​ഴ്നാ​​ട്ടി​​ൽ വ്യാ​​പ​​ക​​മാ​​യു​​ണ്ട്. ത​​മി​​ഴ് ജ​​ന​​ത​​യൊ​​ന്നാ​​കെ മ​​ത്സ​​ര​​ത്തി​​നെ​​തി​​രെ തി​​രി​​ഞ്ഞി​​ട്ടു​​ണ്ട്. ഇ​​തേ നി​​ല​​പാ​​ടി​​ലാ​​ണ് ഭ​​ര​​ണ​-​പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ളും. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ കേ​​ര​​ള​​ത്തി​​ലേ​​ക്ക് മാ​​റ്റാ​​ൻ ആ​​ലോ​​ചി​​ക്കു​​ന്ന​​ത്.

Related posts