ന്യൂഡൽഹി: ഉത്പാദനമില്ലാത്ത സംരംഭങ്ങൾ ഇന്ത്യൻ റെയിൽവേ അവസാനിപ്പിക്കുന്നു. റെയിൽവേയുടെ ഉടമസ്ഥതതിയിലുള്ള പ്രിന്റിംഗ് പ്രസുകൾ പൂർണമായും പ്രവർത്തനം നിർത്തുമെന്ന് റെയിൽവേ അറിയിച്ചു. ഇവിടത്തെ ജീവനക്കാരെ പരിശീലനം നല്കി മറ്റു വകുപ്പുകളിലേക്ക് മാറ്റി നിയമിക്കുമെന്നും റെയിൽവേ അറിയിച്ചു.
റെയിൽവേയുടെ പരിധിയിൽ 14 പ്രിന്റിംഗ് പ്രസുകളാണുള്ളത്. റെയിൽവേ സംവിധാനങ്ങൾ കൂടുതൽ ഡിജിറ്റൽവത്കരിച്ചതോടെ പേപ്പർ ഉപയോഗം ഗണ്യമായി കുറഞ്ഞു. പ്രിന്റിംഗ് മെഷീനുകുകൾ കാലഹരണപ്പെട്ടവയാണ്. 19-ാം നൂറ്റാണ്ടിലെ ഈ പ്രസുകൾ ഇനി ആവശ്യമില്ലെന്നും റെയിൽവേ പറഞ്ഞു.
റെയിൽവേ ഉപയോഗിക്കുന്ന ബുക്കുകൾ, ഫോമുകൾ, ടിക്കറ്റുകൾ, റെയിൽവേ ബജറ്റ് പോലുള്ള പ്രധാന രേഖകൾ തുടങ്ങിയവ കൂടുതൽ സുരക്ഷാസംവിധാനമുള്ള പ്രസുകളിലാണ് പ്രിന്റ് ചെയ്യുന്നത്. അത് റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതുമല്ല.