പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോട്ടില്‍ ക്രഷറുകളില്‍ ഉപയോഗം കഴിഞ്ഞ ബോട്ടിലുകള്‍ നിക്ഷേപിക്കുന്നവര്‍ക്ക് പേടിഎം വഴി ക്യാഷ്ബാക്ക് ലഭിക്കും.
ഈ പദ്ധതിയുടെ ഭാഗമായി ബോട്ടിലുകള്‍ ക്രഷറുകളില്‍ നിക്ഷേപിക്കുന്ന യാത്രക്കാര്‍ക്ക് ഒരു ബോട്ടിലിന് 5 രൂപയാണ് ക്യാഷ് ബാക്ക് ലഭിക്കുക. ഇത് യാത്രക്കാരുടെ പേടിഎം വാലറ്റിലാണ് ലഭിക്കുക. ബോട്ടില്‍ ഈ ക്രഷറിനുള്ളില്‍ നിക്ഷേപിക്കുമ്പോള്‍ മൊബൈല്‍ നമ്പര്‍ കൂടി നല്‍കണം. ആ നമ്പര്‍ ഉള്ള പേ ടി എം വാലറ്റിലാണ് ക്യാഷ്ബാക്ക് ക്രെഡിറ്റ് ആവുക
ഈ പദ്ധതി ആദ്യമായി നടപ്പിലാക്കിയത് വഡോദര റെയില്‍വേ സ്റ്റേഷനിലാണ്. പദ്ധതി വിജയകരമായാല്‍ മറ്റ് സ്റ്റേഷനുകളിലും പദ്ധതി നടപ്പിലാക്കും.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുക എന്നതാണ് റെയില്‍വേയുടെ ഇത്തവണത്തെ പരിസ്ഥിതി ദിന പ്രതിജ്ഞ. ഇതിനായി ഭക്ഷണവിതരണം നടത്താന്‍ ഇക്കോ ഫ്രണ്ട്ലി ഡിസ്പോസിബിള്‍ പ്ലേറ്റുകളാണ് ഇനി റെയില്‍വേ ഉപയോഗിക്കുക. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന് ശതാബ്ദി, രാജധാനി എക്സ്പ്രസ് തുടങ്ങിയ എട്ടു ട്രെയിനുകളില്‍ പരീക്ഷണാര്‍ത്ഥം പദ്ധതി നടപ്പിലാക്കി കഴിഞ്ഞു.