തളിപ്പറമ്പ്: ഇന്ത്യന്‍ രൂപയ്ക്ക് പകരം റിയാല്‍ തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 7.35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേര്‍ക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
പശ്ചിമ ബംഗാള്‍ സ്വദേശി ആഷിഖ് ഖാന്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഓഗസ്ത് 11 നായിരുന്നു കേസിനാസ്പദമായ സംഭവം.
പൂവ്വം കാര്‍ക്കീലിലെ പുന്നക്കന്‍ പി. ബഷീറി (40) നാണ് പണം നഷ്ടപ്പെട്ടത്. പരാതിക്കാരന്റെ കാക്കാത്തോട്ടിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് 7.35 ലക്ഷം രൂപ കൈമാറിയത്.
പണം കൈമാറിയിട്ടും റിയാല്‍ തരാതെ വഞ്ചിച്ചുവെന്നാണ് പരാതി. പ്രതി ആഷിഖ് ഖാനെതിരേ സമാന കേസ് വളപട്ടണം പോലീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.