നോട്ടു നിരോധനത്തിന്റെ 50 ദിവസങ്ങള്‍ ഡിസംബര്‍ 30ന് അവസാനിക്കുമ്പോള്‍ ഒരു പിടി ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്. ഡിസംബര്‍ 30 നു ശേഷം രാജ്യത്ത് നടക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ആശങ്കയുമുണ്ട്. ജനങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാണ്.
1. നിരോധിച്ച നോട്ടു കൈവശം വച്ചാല്‍ പിഴ
ഡിസംബര്‍ 31 മുതല്‍ പഴയ 1000,500 രൂപാ നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് പിഴ ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ് ഈ തീരുമാനമെടുത്തത്. അടുത്ത വര്‍ഷം മാര്‍ച്ച് 31നു ശേഷം പരിധിയില്‍ കൂടുതലുള്ള തുകയ്ക്ക് ബില്ലടയ്ക്കാന്‍ ശ്രമിച്ചാല്‍ ലഭിക്കുന്നത് വന്‍പിഴയാണ്. ഒന്നുകില്‍ 10000 രൂപയോ അല്ലെങ്കില്‍ കൈവശമുള്ള തുകയുടെ അഞ്ചിരട്ടിയോ പിഴവിധിക്കും.
2. പിന്‍വലിച്ച നോട്ടു ഡെപ്പോസിറ്റു ചെയ്യാം
പിന്‍വലിച്ച നോട്ടുകള്‍ മാര്‍ച്ച് 31വരെ റിസര്‍വ് ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകളില്‍ നിക്ഷേപിക്കാം. ഇതിനൊപ്പം ഒരു ഡിക്ലറേഷന്‍ ഫോമും സമര്‍പ്പിക്കേണ്ടിവരും. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ 5000 രൂപയോ നിക്ഷേപിച്ച തുകയുടെ അഞ്ചിരട്ടിയോ പിഴ ഒടുക്കേണ്ടി വരും.
3. കട്ട് ഓഫ് ഡേറ്റില്‍ വ്യക്തതയില്ല
നിരോധിച്ച നോട്ടു കൈവശം വയ്ക്കുന്നവര്‍ക്ക് പിഴവിധിക്കുമെന്ന് മന്ത്രി സഭ പാസാക്കിയ ഓര്‍ഡിനന്‍സില്‍ പറയുന്നുണ്ടെങ്കിലും എന്നു മുതലാണെന്നതില്‍ സംശയം ബാക്കി നില്‍ക്കുന്നു. ഡിസംബര്‍ 30 മുതല്‍ മാര്‍ച്ച് 31വരെ നോട്ടു നിക്ഷേപിക്കാനിരിക്കുന്നവര്‍ക്കാണോ മാര്‍ച്ചു 31നു ശേഷം നോട്ടു നിക്ഷേപിക്കുന്നവര്‍ക്കാണോ പിഴയെന്നു വ്യക്തമല്ല.
4. കള്ളപ്പണക്കാര്‍ക്ക് അവസാന അവസരം
കള്ളപ്പണം കൈയ്യിലുള്ളവര്‍ക്ക് അതു വെളിപ്പെടുത്താനുള്ള അവസാന അവസരമാണിത്. ഈ തുക ഡിസംബര്‍ 17ന് നിലവില്‍ വന്ന പദ്ധതിയായ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയിലേക്ക് മുതല്‍കൂട്ടും. 2017 മാര്‍ച്ച് 31വരെയാണ് ഈ ആനുകൂല്യം.
5. പരിധികള്‍
അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത്,ബെനാമിയായി നില്‍ക്കുക, വിദേശ വിനിമയത്തിലെ
നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇളവുകള്‍ ലഭിക്കില്ല.
6. ബെനാമി വസ്തുക്കളുടെ ഉടമകള്‍ക്കെതിരേ കടുത്ത നടപടി
ബെനാമി വസ്തുവകകളുടെ ഉടമകള്‍ക്കെതിരേ കേന്ദ്രഗവണ്‍മെന്റ് കടുത്ത നിലപാടെടുക്കാനാണ് സാധ്യത. ബെനാമി വസ്തുഇടപാടുകളെ പൂട്ടാന്‍ ദശകങ്ങള്‍ പഴക്കമുള്ള ഒരു സുപ്രധാന നിയമം പൊടിതട്ടിയെടുക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നാണ് സൂചന.
7. ഇ-മെയില്‍ ആളുകളെ വിസില്‍ബ്ലോവര്‍മാരാക്കും
കള്ളപ്പണക്കാരേക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഇ-മെയില്‍ വഴി അറിയാക്കാനുള്ള സൗകര്യമുണ്ട്. [email protected] എന്നാണ് മെയില്‍ അഡ്രസ്
8. അനധികൃത ഇടപാടുകള്‍ നടത്തുന്നവരെ പൊക്കാന്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്
67.54 ലക്ഷം അനധികൃത ഇടപാടുകാര്‍ക്കെതിരേ നടപടിയെടുക്കാനാണ് ആദായ നികുതി വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനോടകം 3585 പേര്‍ക്ക് അനധികൃത സ്വത്തുവിവരം ചൂണ്ടിക്കാട്ടി നോട്ടീസുമയച്ചു കഴിഞ്ഞു.
9. പണരഹിത ഇടപാടിനായി ടോള്‍ഫ്രീ ഹെല്‍പ് ലൈനുകള്‍
പണരഹിത ഇടപാടുകള്‍ നടത്തുന്നതിലേക്ക് ജനങ്ങളെ പ്രാപ്തരാക്കാന്‍ സര്‍ക്കാര്‍ പുതിയ ടോള്‍ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തും.14444 ആയിരിക്കും ആ നമ്പര്‍. പണരഹിത ഇടപാടുകള്‍ ജനങ്ങളെ പഠിപ്പിക്കാന്‍ ഡിജിശാല എന്നൊരു ചാനലും തുടങ്ങിയിട്ടുണ്ട്. ദൂരദര്‍ശന്റെ ഡിടിഎച്ചിലാണ് ഈ ചാനല്‍ ലഭിക്കുക. cashlessindia.gov.in എന്ന വെബ്‌സൈറ്റും ഈ ഉദ്ദേശത്തോടെയുള്ളതാണ്.
10. ലക്കി ഡ്രോകള്‍ ആരംഭിക്കും
പണരഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ രണ്ടു ലക്കിഡ്രോകള്‍ ആരംഭിക്കും. ഡിജി ധന്‍ വ്യാപാര്‍ യോജനാ (ബിസിനസുകാര്‍ക്കു വേണ്ടി) ലക്കി ഗ്രാഹക് യോജന ( ഉപഭോക്താക്കള്‍ക്കു വേണ്ടി) എന്നീ പേരുകളിലായിരിക്കും ഇത്. ആഴ്ചതോറുമാണ് രണ്ട് ലക്കിഡ്രോകളുടെയും നറുക്കെടുപ്പ്. 2017 ഏപ്രില്‍ 14ന് ഒരു മെഗാ നറുക്കെടുപ്പും നടത്തും. അതിനു ശേഷം ഇതു തുടരണോ വേണ്ടയോ എന്നറിയാന്‍ അവലോകനം നടത്തും.