കൊറോണ വൈറസിനെ തുരത്താന്‍ വിവിധോദ്ദേശ്യ വാക്സിന് പരീക്ഷിക്കാനൊരുങ്ങി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍.
കുഷ്ഠരോഗത്തിനെതിരേയും ആളുകളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉപയോഗിക്കുന്ന എംഡബ്ല്യു വാക്സിനാണ് വൈറസിനെ നശിപ്പിക്കാനാവുമെന്ന പ്രത്യാശയില്‍ പരീക്ഷിക്കുന്നതെന്ന് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്(സിഎസ്ഐആര്‍) അറിയിച്ചു.
കുഷ്ഠരോഗത്തിനെതിരേ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട എംഡബ്ല്യു വാക്സിനില്‍ ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ പരീക്ഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
”വാക്സിന് നിര്‍മിക്കുക എന്നത് ഒരു നീണ്ട പ്രക്രിയയാണ്. ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വാക്സിനുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
രണ്ട് ഇടങ്ങളില്‍ നിന്നുള്ള അനുവാദം കൂടി ലഭിച്ചാല്‍ ഞങ്ങള്‍ ട്രയല്‍ ആരംഭിക്കും.അടുത്ത ആറാഴ്ചയ്ക്കകം ഫലം അറിയാന്‍ സാധിക്കും”. സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മാണ്ഡെ വ്യക്തമാക്കി.