വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഭക്ഷണവും വസ്ത്രവും കൊടുത്തു സഹായിച്ച ഇന്ത്യൻ വിദ്യാർഥിയെ മയക്കുമരുന്നിന് അടിമയായ വ്യക്തി ചുറ്റികയ്ക്ക് അടിച്ചുകൊന്നു.
ഹരിയാനയിൽനിന്നു രണ്ടു വർഷം മുന്പ് യുഎസിലെത്തിയ വിവേക് സെയ്നി (25) ആണ് ഈ മാസം 16നു ജോർജിയയിലെ ലിത്തോണിയ നഗരത്തിലുണ്ടായ ദാരുണസംഭവത്തിൽ കൊല്ലപ്പെട്ടത്. അക്രമി ജൂലിയൻ ഫോക്നറെ പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിലെ കടയിൽ പാർട്ട് ടൈം ജോലിക്കു നിന്നിരുന്ന വിവേക് കടയുടെ മുന്നിൽ അഭയം തേടിയിരുന്ന ഭവനരഹിതനായ ഫോക്നർക്കു ഭക്ഷണവും തണുപ്പു മാറ്റാനുള്ള വസ്ത്രവും നല്കി സഹായിച്ചിരുന്നു.
സംഭവദിവസം കടയുടെ മുന്നിൽനിന്നു പോയില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്നു വിവേക് പറഞ്ഞതാണ് ഫോക്നറെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു.