ന്യൂയോർക്ക്: ഇന്ത്യക്കാരനായ വിദ്യാർഥിയെ അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രയസ് റെഡ്ഡിയെയാണ് അമേരിക്കയിലെ സിൻസിന്നാടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണ കാരണം വ്യക്തമല്ല. ലിന്റർ സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർഥിയാണ് മരിച്ച ശ്രയസ് എന്നാണ് വിവരം. വിഷയത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ഖേദം പ്രകടിപ്പിച്ചു.
ശ്രയസിന്റെ കുടുംബത്തിന് തുടർ നടപടികൾക്കായുള്ള എല്ലാ സഹായങ്ങളും ഉറപ്പ് നൽകുന്നതായും കോണ്‍സുലേറ്റ് അറിയിച്ചു. ഒരാഴ്ച്ചയ്ക്ക് ഉള്ളിൽ ഇന്ത്യൻ വിദ്യാർഥി വിദേശ രാജ്യത്ത് മരണപ്പെടുന്ന മൂന്നാമത്തെ സംഭവമാണ് ഇത്.