വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അരിസോണയിലുണ്ടായ കാറപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. തെലങ്കാനയിൽനിന്നുള്ള നിവേഷ് മുക്ക (19), ഗൗതം കുമാർ പാർസി (19) എന്നിവരാണ് മരിച്ചത്.
പിയോറിയയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ എൻജിനീയറിഗ് വിദ്യാർഥികളാണ്.
സർവകലാശാലയിൽനിന്നു സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങുമ്പോൾ എതിർദിശയിൽനിന്നു വന്ന കാർ ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു.
നിവേശും ഗൗതമും സംഭവസ്ഥലത്തുതന്നെ മരിച്ചു, രണ്ടു കാറുകളുടെയും ഡ്രൈവർമാർക്കു പരിക്കേറ്റു. ഡോക്ടർ ദമ്പതികളായ നവീനിന്റെയും സ്വാതിയുടെയും മകനാണ് മരിച്ച നിവേശ്.