പ​രി​ശീ​ലി​ക്കാ​ൻ ഇ​ട​മി​ല്ല; സം​ഘാ​ട​ക​രോ​ട് അ​തൃ​പ്തി അ​റി​യി​ച്ച് ടീം ​ഇ​ന്ത്യ

indian-teamബി​ർ​മിം​ഗ്ഹാം: ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കാ​യി ഇം​ഗ്ല​ണ്ടി​ലെ​ത്തി​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​എ​ഡ്ജ്ബാ​സ്റ്റ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലെ സൗ​ക​ര്യ​ങ്ങ​ളി​ൽ അ​സം​തൃ​പ്ത​രാ​ണെ​ന്നു റി​പ്പോ​ർ​ട്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യും പ​രി​ശീ​ല​ക​ൻ അ​നി​ൽ കും​ബ്ലെ​യും സം​ഘാ​ട​ക​രോ​ട് അ​സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ് സൂ​ച​ന.

ബി​ർ​മിം​ഗ്ഹാ​മി​ലെ​ത്തി ആ​ദ്യ​ദി​നം പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യ ഇ​ന്ത്യ​ൻ ടീ​മി​ന് പ്ര​ധാ​ന സ്റ്റേ​ഡി​യ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സ്ഥ​ല​ത്താ​ണ് പ​രി​ശീ​ല​ന​ത്തി​നു സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​സ്ഥ​ലം തീ​രെ ചെ​റു​താ​യി​പ്പോ​യെ​ന്നാ​ണ് കും​ബെ​യു​ടെ​യും കോ​ഹ്ലി​യു​ടെ​യും പ​രാ​തി. ഫാ​സ്റ്റ് ബൗ​ള​ർ​മാ​ർ​ക്ക് റ​ണ്ണ​പ്പെ​ടു​ത്ത് ബൗ​ൾ ചെ​യ്യാ​ൻ പോ​ലും ഇ​വി​ടെ സാ​ധി​ക്കി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ഉ​മേ​ഷ് യാ​ദ​വ്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, മു​ഹ​മ്മ​ദ് ഷാ​മി തു​ങ്ങി​യ പേ​സ് ബൗ​ള​ർ​മാ​ർ പൂ​ർ​ണ​മാ​യ റ​ണ്ണ​പ്പെ​ടു​ക്കാ​തെ​യാ​ണ് പ​രി​ശീ​ലി​ച്ച​തെ​ന്നാ​ണു സൂ​ച​ന.

പ്ര​ധാ​ന സ്റ്റേ​ഡി​യം പ​രി​ശീ​ല​ന​ത്തി​നു വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ നാ​യ​ക​നും കോ​ച്ചും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ടു​ത്ത​ദി​വ​സം ന്യൂ​സി​ല​ൻ​ഡ്-​ഓ​സ്ട്രേ​ലി​യ മ​ത്സ​രം ന​ട​ക്കാ​നു​ള്ള​തി​നാ​ൽ ഇ​ത് സാ​ധ്യ​മ​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ടീം ​മാ​നേ​ജ​ർ വ​ഴി സം​ഘ​ടാ​ക​രെ അ​തൃ​പ്തി അ​റി​യി​ക്കാ​ൻ ഇ​ന്ത്യ ത​യാ​റാ​യ​ത്.

Related posts