ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റ്: ജയിക്കാൻ ടീം ​ഇ​ന്ത്യ

സെ​ഞ്ചൂ​റി​യ​ന്‍: ഈ ​മ​ത്സ​രം ജ​യി​ച്ച് പ​ര​മ്പ​ര​യി​ല്‍ നി​ല​നി​ല്‍ക്കു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം ടെ​സ്റ്റി​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി​യും കൂ​ട്ട​രും ല​ക്ഷ്യ​മി​ടു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ഇ​ന്ന് സെ​ഞ്ചൂ​റി​യ​നി​ല്‍ ആ​രം​ഭി​ക്കും.

കേ​പ് ടൗ​ണ്‍ ടെ​സ്റ്റി​ല്‍ ജ​യി​ച്ച ആ​തി​ഥേ​യ​ര്‍ പ​ര​മ്പ​ര​യി​ല്‍ മു​ന്നി​ലാ​ണ്. ആ ​തോ​ല്‍വി​യി​ല്‍നി​ന്ന് പാ​ഠ​മു​ള്‍ക്കൊ​ണ്ട് ബാ​റ്റിം​ഗി​ലും ഫീ​ല്‍ഡിം​ഗി​ലും തി​രി​ച്ചു​വ​രാ​നാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​പ്ടൗ​ണി​ല്‍ ജ​യി​ക്കാ​വുന്ന സ്‌​കോ​റാ​യി​ട്ടു​പോ​ലും ഇ​ന്ത്യ​ന്‍ സം​ഘം ആ​രാ​ധ​ക​ര്‍ക്ക് ആ​ശ ന​ല്‍കി​യ​ശേ​ഷം വെ​റോ​ണ്‍ ഫി​ലാ​ന്‍ഡ​ര്‍ ന​യി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പേ​സാ​ക്ര​മ​ണ​ത്തി​നു മു​ന്നി​ല്‍ ത​ക​ര്‍ന്ന​ടി​ഞ്ഞു.

ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​ര്‍ മ​ത്സ​ര​ത്തി​ല്‍ തി​ള​ങ്ങു​ക​യും ചെ​യ്തു. അ​വ​ര്‍ ന​ല്‍കി​യ മു​ന്‍തൂ​ക്കം വേ​ണ്ട​വ​ണ്ണം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ബാ​റ്റിം​ഗ് നി​ര​യ്ക്കാ​യി​ല്ല. ക​ഴി​ഞ്ഞ ക​ളി​യി​ല്‍ സം​ഭ​വി​ച്ച പാ​ളി​ച്ച​ക​ളെ​ല്ലാം പ​രി​ഹ​രി​ച്ച് പു​തി​യ തു​ട​ക്ക​ത്തി​നാ​ണ് ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​തു​ള്ള ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്.

തു​ട​ര്‍ച്ച​യാ​യ ഹോം ​സീ​രീ​സു​ക​ള്‍ക്കു​ശേ​ഷം ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് കോ​ഹ് ലി​യു​ടെ സം​ഘം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലി​റ​ങ്ങി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കാ​നു​ള്ള സ​മ​യം ഇ​ന്ത്യ​ക്കു ല​ഭി​ച്ചി​ല്ല.

ഇ​ന്ത്യ​ന്‍ ടീം ​ഒ​രു പ​രി​ശീ​ല​ന മ​ത്സ​രം പോ​ലും ക​ളി​ക്കാ​തെ​യാ​ണ് കേ​പ് ടൗ​ണി​ലി​റ​ങ്ങി​യ​ത്. ത​യാ​റെ​ടു​പ്പി​ന്‍റെ കു​റ​വ് ഇ​ന്ത്യ​യു​ടെ ബാ​റ്റിം​ഗി​ല്‍ നി​ഴ​ലി​ക്കു​ക​യും ചെ​യ്തു. കേ​പ് ടൗ​ണി​ലെ മ​ത്സ​ര​ത്തി​ലൂ​ടെ ഇ​ന്ന് തു​ട​ങ്ങു​ന്ന മ​ത്സ​ര​ത്തി​ന് എ​ന്തെ​ല്ലാം മാ​റ്റ​ങ്ങ​ള്‍ വ​രു​ത്ത​ണ​മെ​ന്ന് ഇ​പ്പോ​ള്‍ കോ​ഹ്‌ലി​ക്കും സം​ഘ​ത്തി​നും മ​ന​സി​ലാ​യി​ട്ടു​ണ്ടാ​കും.

ടീം അഴിച്ചുപണിയും

ബാ​റ്റിം​ഗ് കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​നു​ള്ള ത​യാ​റെ​ടുപ്പാ​കും ഇ​ന്ത്യ ന​ട​ത്തു​ക. അ​തു​കൊ​ണ്ട് ടീ​മി​ല്‍ പ​ല അ​ഴി​ച്ചു​പ​ണി​ക​ള്‍ക്കും ത​യാ​റാ​യേ​ക്കും. ഓ​പ്പ​ണ​ര്‍മാ​രാ​യ മു​ര​ളി വി​ജ​യ്‌യും ശി​ഖ​ര്‍ ധ​വാ​നും ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ധ​വാ​നെ മാ​റ്റി പ​ക​രം കെ.​എ​ല്‍. രാ​ഹു​ലി​നെ വി​ജ​യ്‌​ക്കൊ​പ്പം ഓ​പ്പ​ണിം​ഗി​നി​റ​ങ്ങുമെന്നാണ് റിപ്പോ ർട്ടുകൾ.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു പ​ര​മ്പ​ര​യി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന ആ​നു​കൂ​ല്യ​മാ​ണ് വി​ജ​യ്ക്ക്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ സാ​ഹ​ച​ര്യ​വു​മാ​യി വി​ജ​യ്ക്ക് കൂ​ടു​ത​ല്‍ ഇ​ണ​ങ്ങാ​നാ​കു​മെ​ന്ന വി​ശ്വാ​സംമൂല​മാ​ണ് താ​ര​ത്തി​നെ പു​റ​ത്തി​രു​ത്ത​ണ​മെ​ന്ന മു​റ​വി​ളി ഉ​യ​രാ​ത്ത​ത്.

എ​ക്‌​സ്ട്രാ ബാ​റ്റ്‌​സ്മാ​നാ​യി അ​ജി​ങ്ക്യ ര​ഹാ​നെ​യെ ഇ​റ​ക്ക​ണ​മെ​ങ്കി​ല്‍ ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​നെ പു​റ​ത്തി​രു​ത്തേ​ണ്ടി​വ​രും. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ര​ഹാ​നെ​യ്ക്കു പ​ക​രം രോ​ഹി​ത് ശ​ര്‍മ​യെ ടീ​മി​ലു​ള്‍പ്പെ​ടു​ത്തി. വി​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ മി​ക​വ് ര​ഹാ​നെ​യ്ക്കാ​ണ്. എ​ന്നാ​ല്‍ ഇ​ന്ത്യ​യു​ടെ ക​ഴി​ഞ്ഞ ഹോം ​സീ​രീ​സു​ക​ളി​ല്‍ രോ​ഹി​ത് പു​റ​ത്തെ​ടു​ത്ത മി​ക​വി​ലാ​ണ് കോ​ഹ്‌ലി​യു​ടെ വി​ശ്വാ​സം. സെ​ഞ്ചൂ​റി​യ​നി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സ്പി​ന്ന​ർ അ​ശ്വി​ന് കാ​ര്യ​മാ​യൊന്നും ചെ​യ്യാ​നി​ല്ലെ​ന്ന കാ​ര്യ​മാ​ണ് ര​ഹാ​നെ​യ്ക്കു സാ​ധ്യ​ത​ക​ള്‍ തെ​ളി​യു​ന്ന​ത്.

വിക്കറ്റ്കീപ്പർ വൃദ്ധിമാൻ സാഹ യ്ക്കു പകരം പാർഥിവ് പട്ടേലിനും അവസരം നൽകിയേക്കും. കോ​ഹ്‌​ലി​യും പൂ​ജാ​ര​യും ഫോ​മി​ലേ​ക്കു​യ​ര്‍ന്നാ​ല്‍ ഇ​ന്ത്യ​ക്കു സെ​ഞ്ചൂ​റി​യ​നി​ല്‍ പ്ര​തീ​ക്ഷ നി​ല​നി​ര്‍ത്താം.

പേസർമാർക്ക് അനുകൂലം

കേ​പ് ടൗ​ണി​ല്‍ ഇ​ന്ത്യ​ന്‍ പേ​സ​ര്‍മാ​ര്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ആ ​പേ​സ് നി​ര​യി​ലേ​ക്കു പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഇ​ഷാ​ന്ത് ശ​ര്‍മ​കൂ​ടി ചേ​ര്‍ന്നാ​ല്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​കും. ഇ​ഷാ​ന്തി​ന്‍റെ ഉ​യ​രം സെ​ഞ്ചൂ​റി​യ​നി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഗു​ണ​ക​ര​മാ​ണ്. ഇ​ന്ത്യ​യു​ടെ പേ​സ് നി​ര​യ്ക്കു മു​ന്നി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ബാ​റ്റിം​ഗ് നി​ര പ​ത​റി​യി​രു​ന്നു. സെ​ഞ്ചൂ​റി​യ​നി​ല്‍ പേ​സ് കൂ​ടു​ത​ല്‍ ശ​ക്ത​മാ​യാ​ല്‍ ആ​തി​ഥേ​യ​ര്‍ റ​ണ്‍സ് എ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടും.

സെ​ഞ്ചൂ​റി​യ​നി​ലെ പി​ച്ച് ബൗ​ണ്‍സി​നെ കേ​പ്ടൗ​ണി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ഷാ​ന്തി​നും ഷാ​മി​ക്കും ഈ ​സാ​ഹ​ച​ര്യം കൂ​ടു​ത​ല്‍ ഫലപ്രദമായി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​മാ​കും.

Related posts