ന്യൂഡൽഹി: രാജ്യത്തെ വിനോദ സഞ്ചാരികൾക്കായി കേന്ദ്ര ടൂറിസം വകുപ്പിന്റ പുതിയ പദ്ധതി. ഇന്ത്യയിലെ 15 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒരു വർഷത്തിനകം സന്ദർശിക്കുന്നവർക്ക് യാത്രാ ചെലവ് സർക്കാർ വഹിക്കും.
കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ്സിംഗ് പട്ടേൽ ആണ് ഈ വിവരം വെളിപ്പെടുത്തിയത്. ഒഡീഷയിൽ നടന്ന ദേശീയ ടൂറിസം സെമിനാറിലാണ് മന്ത്രി പുതിയ പദ്ധതിയെക്കുറിച്ച് സംസാരിച്ചത്.
15 ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരു വർഷത്തിനകം സന്ദർശിക്കുന്നവർക്ക് യാത്രാചെലവ് നൽകുകയും അവരുടെ ഫോട്ടോകൾ ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
തങ്ങളുടെ സംസ്ഥാനത്തിനു പുറത്തുളള 15 സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കാണ് ഈ ആനുകൂല്യം എന്നും മന്ത്രി അറിയിച്ചു.