സിഖ് കുടിയേറ്റക്കാരനായ അമേരിക്കൻ ട്രക്ക് ഡ്രൈവര്‍ സര്‍ദാര്‍ജി..വരുമാനമോ 1.6 കോടി ; ആരെയും അത്ഭുതപ്പെടുത്തുന്ന സർദാർ ജിയുടെ കഥ ഇതാണ് !!

യുഎസ്‌എയിലെ സിഖ് കുടിയേറ്റക്കാരനായ ട്രക്ക് ഡ്രൈവറായ ഈ സര്‍ദാര്‍ജിയുടെ വാർഷിക വരുമാനം ഇന്ന് 1.6 കോടി രൂപയാണ്. 1970 കളില്‍ യുഎസിലെത്തിയ സത്‌നംസിങ് ആദ്യം കൃഷി സ്ഥലത്താണ് ജോലിയെടുത്തിരുന്നത്. നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ ലിറ്റില്‍ പഞ്ചാബ് എന്ന് വിളിപ്പേരുള്ള യൂബ സിറ്റിയിലാണ് സര്‍ദാര്‍ജി താമസിക്കുന്നത്. പഞ്ചാബികളും സിഖുകാരും തിങ്ങിപ്പാര്‍ക്കുന്നൊരിടമായത് കൊണ്ടാണ് ഇവിടം ലിറ്റില്‍ പഞ്ചാബ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്നത്.

പിന്നീട് ട്രക്ക് ഡ്രൈവറായി ജോലി മാറി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ സര്‍ദാര്‍ജിയുടെ വരുമാനം എത്രയെന്ന് ചോദിച്ചപ്പോള്‍ പ്രതിവര്‍ഷം 20,000 മുതല്‍ 225000 ഡോളര്‍ വരെയാണെന്നാണ് മറുപടി.യുഎസില്‍ ട്രക്ക് ഡ്രൈവറായി ആയിരക്കണക്കിന് സിഖ് കുടിയേറ്റക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരങ്ങള്‍.

1.57 കോടി ഇന്ത്യന്‍ രൂപ വാർഷിക വരുമാനം. ഇത് ഒരുമാസം ഏകദേശം 13 ലക്ഷം രൂപ വരെയായിരിക്കും.  ഇതില്‍ വാഹനത്തിന്റെ മെയിന്റനെന്‍സും ഇന്ധന ചെലവും മറ്റും ഉള്‍പ്പെടുന്നു. പ്രതിദിനം പന്ത്രണ്ട് മണിക്കൂര്‍ വരെ നീളുന്ന ജോലിയില്‍ പലപ്പോഴും ജീവിതവും ട്രക്കില്‍ തന്നെയാണെന്ന് സര്‍ദാര്‍ജി വ്യക്തമാക്കുന്നു.

 

Related posts