പ്രൊവിഡൻസ്: ഐസിസി വനിതാ ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ കടന്നു. അയർലൻഡിനെ 52 റണ്‍സിനു പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകളുടെ നേട്ടം. ഇന്ത്യ ഉയർത്തിയ 146 റണ്‍സ് ലക്ഷ്യം പിന്തുടർന്ന അയർലൻഡ് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 93 റണ്‍സ് മാത്രമാണ് നേടിയത്.
ഷില്ലിംഗ്ടണ്(23), ഇസബൽ ജോയിസ്(33) എന്നിവർ മാത്രമാണ് ഐറിഷ് നിരയിൽ രണ്ടക്കം കടന്നത്.ഇന്ത്യക്കായി രാധ യാദവ് മൂന്നും ദീപ്തി ശർമ രണ്ടും വിക്കറ്റ് നേടി. മൂന്ന് ഐറിഷ് താരങ്ങളെ സ്റ്റന്പ് ചെയ്തു പുറത്താക്കിയ വിക്കറ്റ് കീപ്പർ ടാനിയ ഭാട്ടിയയുടെ പ്രകടനം മികച്ചുനിന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 145 റണ്‍സ് എടുത്തു. 56 പന്തിൽ 51 റണ്‍സ് നേടിയ ഓപ്പണർ മിതാലി രാജ് ആണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. നാല് ഫോറും ഒരു സിക്സും മിതാലി നേടി.