ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യക്കാരായ ദമ്പതികളെയും ആറു വയസുള്ള മകനെയും വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി.
കർണാടക സ്വദേശികളായ യോഗേഷ് എച്ച് നാഗരാജപ്പ (37), ഭാര്യ പ്രതിഭ അമർനാഥ് (35), മകൻ യഷ് (6)എന്നിവരാണ് മരിച്ചത്.
മെറിലാൻഡിലെ വസതിയിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം യോഗേഷ് ആത്മഹത്യ ചെയ്തെന്നാണ് പോലീസ് നിഗമനം.
യോഗേഷും പ്രതിഭയും ഒൻപതു വർഷമായി അമേരിക്കയിൽ സോഫ്റ്റ്വെയർ എൻജിനീയർമാരായി ജോലി ചെയ്യുകയായിരുന്നു.
കുറച്ച് ദിവസം മുമ്പ് യോഗേഷ് വിളിച്ച് എല്ലാവരും സുഖമായിരിക്കുന്നുവെന്നാണ് പറഞ്ഞതെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി അറിയില്ലെന്നും യോഗേഷിന്റെ അമ്മ ശോഭ പറഞ്ഞു. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ഇടപെടണമെന്നും അവർ അഭ്യർഥിച്ചു.