ഇന്ത്യൻ ഭക്ഷണം ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. നിരവധി ഫുഡ് വ്ലോഗർമാരുള്ള കാലമാണിത്. ഭക്ഷണങ്ങൾ പോലും റിവ്യൂ നോക്കി പോകേണ്ട അവസ്ഥയാണിപ്പോൾ ഉള്ളത്.
അത്തരത്തിൽ ഇന്തയൻ ഭക്ഷം രുചിച്ചു നോക്കി റിവ്യൂ പറയുന്ന അമേരിക്കകാരന്റെ വീഡിയോ ആണിപ്പോൾ വെെറലാകുന്നത്.
യുഎസ്സിൽ നിന്നുള്ള ഇയാൾ ആദ്യമായാണ് ഇന്ത്യൻ ഭക്ഷണമായ നാനും ബട്ടർ ചിക്കനും കഴിക്കുന്നത്. കെന്റക്കിയിലെ ഒരു ലോക്കൽ റെസ്റ്റോറന്റായ ഇന്ത്യൻ ഓവനിൽ നിന്നാണ് ഈ അമേരിക്കൻ യുവാവ് ഭക്ഷണം വാങ്ങുന്നത്.
ബട്ടർ ചിക്കൻ, ഉള്ളി ഭാജിയ, ഗാർലിക് നാൻ, ചോറ്, ഗുലാബ് ജാമുൻ തുടങ്ങിയവയാണ് യുവാവ് വാങ്ങിയവ.
ഉള്ളി ഭാജിയയാണ് ആദ്യമെ രുചിച്ചു നോക്കുന്നത്. ഉള്ളി ഭാജിയയുടെ രുചിയിൽ തൃപ്തനായ യുവാവ് പത്തിൽ എട്ട് മാർക്കാണ് നൽകുന്നുണ്ട്.
രണ്ടാമത് കഴിച്ചത് ഗാർലിക് നാനാണ്. 9.5 മാർക്ക് ആണ് യുവാവ് നാനിനു നൽകിയത്. താൻ ഇന്നേവരെ കഴിച്ചതിൽ ഏറ്റവും മികച്ച റൊട്ടി എന്നാണ് നാനിനെ കുറിച്ച് യുവാവ് വിശേഷിപ്പിച്ചത്.
പിന്നീട് യുവാവ് രുചിച്ച് നോക്കിയത് ബട്ടർ ചിക്കനാണ്. 9.9 മാർക്കാണ് ബട്ടർ ചിക്കനു നൽകിയത്. ഗുലാബ് ജാമുൻ കഴിച്ചു കൊണ്ട് യുവാവ് മീൽ അവസാനിപ്പിക്കുന്നതാണ് വീഡിയോ.
ഇന്ത്യൻ ഭക്ഷണം യുവാവിനു നന്നേ ഇഷ്ടമായെന്നു വീഡിയോയിൽ നിന്നും മനസിലാക്കാം. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.