വൈറലായി ജർമൻ മരുമകളുടെ പാചകം; ഇന്ത്യൻ അമ്മായിയമ്മയുടെ കൊതിയൂറും പാചകക്കൂട്ട് അറിയാം…

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യന്‍ വിഭവങ്ങള്‍ പാചകം ചെയ്യുന്ന വീഡിയോകള്‍ നമ്മള്‍ കാണാറുണ്ട്. അടുത്തിടെ ഒരു ജര്‍മന്‍ വനിത ഇന്ത്യന്‍ വിഭവം പാചകം ചെയ്യുന്ന വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായത്.

 എന്നാല്‍ ഈ പാചക പരീക്ഷണത്തിന്‍റെ പ്രത്യേകത എന്തെന്നാല്‍ ഈ വിഭവത്തിന്‍റെ കൂട്ട് ആന്‍ഡ്രിയ പഠിച്ചത് സ്വന്തം അമ്മായിയമ്മയില്‍ നിന്നാണ്.

വീഡിയോയിൽ വളരെ രസകരമായാണ് ആന്‍ഡ്രിയ ഭക്ഷണം പാകം ചെയ്യുന്നത്. അതിന്‍റെ എല്ലാ ആകാംഷയും സന്തോഷവും അവരുടെ മുഖത്ത് കാണാൻ സാധിക്കും.

വീഡിയോയുടെ തുടക്കത്തില്‍ ഉരുളക്കിഴങ്ങ് വേവിക്കുന്നതാണ് കാണിക്കുന്നത്. തുടര്‍ന്ന് നീളത്തിലുള്ള ചുവന്ന മുളക് നടുക്ക് കീറി നന്നായി കഴുകിയ ശേഷം മറ്റ് ചേരുവകള്‍ നിറച്ച് വയ്ക്കുന്നു.

പിന്നിട് ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി ജീരകം, ഉള്ളി, പച്ചമുളക്, ഇഞ്ചി, മസാലപ്പൊടികള്‍ എന്നിവയും ചേര്‍ത്തു കൊടുത്ത് വിഭവം തയ്യാറാക്കുന്നു.

ആൻഡ്രിയ പാകം ചെയ്ത റൈത്ത കൂട്ടിച്ചേർത്ത് അവർ കഴിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. സം‍ഭവം വൈറലായതോടെ നിരവധിപേരാണ് ആൻഡ്രിയയെ അഭിനന്ദിച്ചെത്തിയത്. 

 വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

 

 

 

Related posts

Leave a Comment