കോഴിക്കോട്: ലോക്ക്ഡൗൺ നിയമം ലംഘിച്ച് കോഴിക്കോട്ട് ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം വിളമ്പി. ആളുകൾക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. ഇതേത്തുടർന്നു പോലീസ് എത്തി കോഫി ഹൗസ് അടപ്പിച്ചു.
കോഫി ഹൗസിൽ ഇരുന്നു കഴിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയതോടെ നിരവധി പേരാണ് എത്തിയത്. കോഫി ഹൗസിന്റെ പുറക് വശത്തുള്ള ഭാഗത്തായിരുന്നു ഭക്ഷണം വിളമ്പിയത്. എന്നാല്‍ ആളുകള്‍ കൂടിയതോടെ റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തും ഭക്ഷണം വിളമ്പുകയായിരുന്നു.
സംഭവത്തിൽ ഭക്ഷണം കഴിക്കാൻ എത്തിയവർക്ക് എതിരെയും കേസെടുക്കും. ഹോട്ടലുകളില്‍ പാഴ്സല്‍ സൗകര്യത്തിന് മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. ഇത് ലംഘിച്ചാണ് കോഫി ഹൗസിൽ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കിയത്.