ഇന്ത്യൻസ്… ഐസിസി ചാന്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്: ഫൈനലിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിനു കീഴടക്കി; ഇന്ത്യയുടെ ഏഴാം ഐസിസി കിരീടം

ദു​​ബാ​​യ്: ഇ​ന്ത്യ​ൻ​സ് ചാ​ന്പ്യ​ൻ​സ്, ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ മൂ​ന്നാം ത​വ​ണ​യും ഇ​ന്ത്യ​ൻ മു​ത്തം. ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന 2025 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡി​നെ നാ​ലു വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി ഇ​ന്ത്യ ക​പ്പി​ൽ മു​ത്തം​വ​ച്ചു. ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഇ​ന്ത്യ സ്വ​ന്ത​മാ​ക്കു​ന്ന​ത് മൂ​ന്നാം ത​വ​ണ. 2002, 2013 വ​ർ​ഷ​ങ്ങ​ളി​ൽ മു​ന്പ് ഇ​ന്ത്യ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി നേ​ട്ട​ത്തി​ലും ഇ​ന്ത്യ​യെ​ത്തി.

2000 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡി​ൽ​നി​ന്നേ​റ്റ പ​രാ​ജ​യ​ത്തി​നും രോ​ഹി​ത് ശ​ർ​മ​യും കൂ​ട്ട​രും പ​ക​രം വീ​ട്ടി. ഇ​ന്ത്യ​യു​ടെ ഏ​ഴാം ഐ​സി​സി ട്രോ​ഫി​യാ​ണ്. മൂ​ന്നു ത​വ​ണ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കൊ​പ്പം ര​ണ്ടു ത​വ​ണ വീ​തം ഏ​ക​ദി​ന ലോ​ക​ക​പ്പും (1983, 2011) ട്വ​ന്‍റി-20 ലോ​ക​ക​പ്പും (2007, 2014) ടീം ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ടോ​​സ് നേ​​ടി​​യ ന്യൂ​​സി​​ല​​ൻ​​ഡ് ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്തു. തു​​ട​​ർ​​ച്ച​​യാ​​യ 12-ാം ത​​വ​​ണ​​യാ​​യി​​രു​​ന്നു ക്യാ​​പ്റ്റ​​ൻ എ​​ന്ന നി​​ല​​യി​​ൽ രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്കു ടോ​​സ് ന​​ഷ്ട​​പ്പെ​​ടു​​ന്ന​​ത്. ടോ​​സ് ഭാ​​ഗ്യം തു​​ണ​​ച്ച കി​​വീ​​സ് ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ മി​​ക​​ച്ച തു​​ട​​ക്കം കു​​റി​​ച്ചു. വി​​ൽ യം​​ഗും (15), ര​​ചി​​ൻ ര​​വീ​​ന്ദ്ര​​യും (37) ചേ​​ർ​​ന്ന് ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ 57 റ​​ണ്‍​സ് നേ​​ടി. 2025 ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ൽ ഇ​​ന്ത്യ​​ക്കെ​​തി​​രേ ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ കു​​റി​​ക്ക​​പ്പെ​​ടു​​ന്ന ആ​​ദ്യ 50+ കൂ​​ട്ടു​​കെ​​ട്ടാ​​യി​​രു​​ന്നു. വി​​ൽ യം​​ഗി​​നെ വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​ടു​​ക്കി വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി​​യാ​​ണ് ഇ​​ന്ത്യ​​ക്കു ബ്രേ​​ക്ക്ത്രൂ ന​​ൽ​​കി​​യ​​ത്. ര​​ചി​​ൻ ര​​വീ​​ന്ദ്ര​​യു​​ടെ സ്റ്റം​​പ് കു​​ൽ​​ദീ​​പ് യാ​​ദ​​വ് ഇ​​ള​​ക്കി. തൊ​​ട്ടു​​പി​​ന്നാ​​ലെ കെ​​യ്ൻ വി​​ല്യം​​സ​​ണി​​നെ (11) റി​​ട്ടേ​​ണ്‍ ക്യാ​​ച്ചി​​ലൂ​​ടെ കു​​ൽ​​ദീ​​പ് മ​​ട​​ക്കി​​യ​​പ്പോ​​ൾ ന്യൂ​​സി​​ല​​ൻ​​ഡ് സ്കോ​​ർ 12.2 ഓ​​വ​​റി​​ൽ 75/3.

മി​​ച്ച​​ൽ, ബ്രെ​​യ്സ്‌​വെ​​ൽ
അ​​ഞ്ചാം വി​​ക്ക​​റ്റി​​ൽ ഡാ​​രെ​​ൽ മി​​ച്ച​​ലും (63), ഗ്ലെ​​ൻ ഫി​​ലി​​പ്പ്സും (34) ചേ​​ർ​​ന്ന് 57 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. ഫി​​ലി​​പ്പ്സി​​നെ വ​​രു​​ണ്‍ ബൗ​​ൾ​​ഡാ​​ക്കി​​യ​​തോ​​ടെ മൈ​​ക്കി​​ൾ ബ്രെ​​യ്സ്‌​വെ​​ൽ ക്രീ​​സി​​ൽ. 40 പ​​ന്തി​​ൽ 53 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന ബ്രെ​​യ്സ്‌വെ​​ല്ലി​​ന്‍റെ ഇ​​ന്നിം​​ഗ്സാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡി​​നെ 250 ക​​ട​​ത്തി​​യ​​ത്. ര​​ണ്ടു സി​​ക്സും മൂ​​ന്നു ഫോ​​റും ഈ ​​സ്പി​​ൻ ഓ​​ൾറൗ​​ണ്ട​​റു​​ടെ ബാ​​റ്റി​​ൽ​​നി​​ന്നു പി​​റ​​ന്നു.

രോ​​ഹി​​ത് – ഗി​​ൽ
252 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യ​​ത്തി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ രോ​​ഹി​​ത് ശ​​ർ​​മ​​യും (76) ശു​​ഭ്മാ​​ൻ ഗി​​ല്ലും (31) മി​​ക​​ച്ച തു​​ട​​ക്കം കു​​റി​​ച്ചു. നേ​​രി​​ട്ട 41-ാം പ​​ന്തി​​ൽ രോ​​ഹി​​ത് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യി​​ലെ​​ത്തി. 17-ാം ഓ​​വ​​റി​​ൽ ഇ​​ന്ത്യ​​ൻ സ്കോ​​ർ 100 തി​​ക​​ച്ചു. കി​​വീ​​സി​​ന്‍റെ സ്പി​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഗി​​ല്ലി​​ന്‍റെ വി​​ക്ക​​റ്റ് വീ​​ണു.

50 പ​​ന്തി​​ൽ 31 റ​​ണ്‍​സാ​​യി​​രു​​ന്നു ഗി​​ല്ലി​​ന്‍റെ സ​​ന്പാ​​ദ്യം. ഗ്ലെ​​ൻ ഫി​​ലി​​പ്പ്സി​​ന്‍റെ അ​​ത്യു​​ജ്വ​​ല ക്യാ​​ച്ചി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഗി​​ൽ പു​​റ​​ത്താ​​യ​​ത്. തൊ​​ട്ടു​​പി​​ന്നാ​​ലെ വി​​രാ​​ട് കോ​​ഹ്‌​ലി (1) ​ബ്രെ​​യ്സ്‌വെ​​ല്ലി​​ന്‍റെ പ​​ന്തി​​ൽ വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​ടു​​ങ്ങി. ര​​ചി​​ൻ ര​​വീ​​ന്ദ്ര​​യെ ക​​ട​​ന്നാ​​ക്ര​​മി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ രോ​​ഹി​​ത് ശ​​ർ​​മ​​യെ ടോം ​​ലാ​​ഥം സ്റ്റം​​പ് ചെ​​യ്തു. 83 പ​​ന്തി​​ൽ മൂ​​ന്നു സി​​ക്സും ഏ​​ഴു ഫോ​​റും അ​​ട​​ങ്ങു​​ന്ന​​താ​​യി​​രു​​ന്നു രോ​​ഹി​​ത്തി​​ന്‍റെ 76 റ​​ണ്‍​സ്. ക്യാ​​പ്റ്റ​​ൻ എ​​ന്ന നി​​ല​​യി​​ൽ ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി കൂ​​ടു​​ത​​ൽ സി​​ക്സ് നേ​​ടി​​യ (126) റി​​ക്കാ​​ർ​​ഡി​​ൽ എം.​​എ​​സ്. ധോ​​ണി​​ക്ക് ഒ​​പ്പം രോ​​ഹി​​ത് എ​​ത്തി.

ശ്രേ​യ​സ്-​രാ​ഹു​ൽ
ശ്രേ​യ​സ് അ​യ്യ​റും (48) അ​ക്സ​ർ പ​ട്ടേ​ലും (29) ചേ​ർ​ന്ന് നാ​ലാം വി​ക്ക​റ്റി​ൽ 61 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്നിം​ഗ്സി​നി​ടെ ലൈ​ഫ് ല​ഭി​ച്ചെ​ങ്കി​ലും അ​ർ​ഹി​ച്ച അ​ർ​ധ​സെ​ഞ്ചു​റി ശ്രേ​യ​സി​നു ന​ഷ്ട​മാ​യി. വി​ജ​യ​വ​ഴി​യി​ൽ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ (18) വി​ക്ക​റ്റും ഇ​ന്ത്യ​ക്കു ന​ഷ്ട​മാ​യി. എ​ന്നാ​ൽ, 33 പ​ന്തി​ൽ 34 റ​ണ്‍​സു​മാ​യി കെ.​എ​ൽ. രാ​ഹു​ൽ പു​റ​ത്താ​കാ​തെ നി​ന്ന് ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു.

ന്യൂ​​സി​​ല​​ൻ​​ഡ് ബാ​​റ്റിം​​ഗ്: വി​​ൽ യം​​ഗ് എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​വ​​രു​​ണ്‍ 15, ര​​ചി​​ൻ ര​​വീ​​ന്ദ്ര ബി ​​കു​​ൽ​​ദീ​​പ് 37, കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ സി ​​ആ​​ൻ​​ഡ് ബി ​​കു​​ൽ​​ദീ​​പ് 11, ഡാ​​രെ​​ൽ മി​​ച്ച​​ൽ സി ​​രോ​​ഹി​​ത് ബി ​​ഷ​​മി 63, ടോം ​​ലാ​​ഥം എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ജ​​ഡേ​​ജ 14, ഗ്ലെ​​ൻ ഫി​​ലി​​പ്പ്സ് ബി ​​വ​​രു​​ണ്‍ 34, മൈ​​ക്കി​​ൾ ബ്രെ​​യ്സ്‌​വെ​​ൽ നോ​​ട്ടൗ​​ട്ട് 53, മി​​ച്ച​​ൽ സാ​​ന്‍റ്ന​​ർ റ​​ണ്ണൗ​​ട്ട് 8, ന​​ഥാ​​ൻ സ്മി​​ത്ത് നോ​​ട്ടൗ​​ട്ട് 0, എ​​ക്സ്ട്രാ​​സ് 16, ആ​​കെ 50 ഓ​​വ​​റി​​ൽ 251/7.

വി​​ക്ക​​റ്റ് വീ​​ഴ്ച: 1-57, 2-69, 3-75, 4-108, 5-165, 6-211, 7-239. ബൗ​​ളിം​​ഗ്: മു​​ഹ​​മ്മ​​ദ് ഷ​​മി 9-0-74-1, ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ 3-0-30-0, വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി 10-0-45-2, കു​​ൽ​​ദീ​​പ് യാ​​ദ​​വ് 10-0-40-2, അ​​ക്സ​​ർ പ​​ട്ടേ​​ൽ 8-0-29-0, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ 10-0-30-1. ഇ​​ന്ത്യ ബാ​​റ്റിം​​ഗ്: രോ​​ഹി​​ത് ശ​​ർ​​മ സ്റ്റം​​പ്ഡ് ടോം ​​ലാ​​ഥം ബി ​​ര​​ചി​​ൻ 76, ശു​​ഭ്മാ​​ൻ ഗി​​ൽ സി ​​ഫി​​ലി​​പ്പ്സ് ബി ​​സാ​​ന്‍റ്ന​​ർ 31, വി​​രാ​​ട് കോ​​ഹ്‌​ലി ​എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ബ്രെ​​യ്സ്‌​വെ​​ൽ 1, ശ്രേ​​യ​​സ് അ​​യ്യ​​ർ സി ​​ര​​ചി​​ൻ ബി ​​സാ​​ന്‍റ്ന​​ർ 48, അ​ക്സ​ർ പ​ട്ടേ​ൽ സി ​ഒ​റൂ​ക്ക് ബി ​ബ്രൈ​യ്സ്‌വെ​ൽ 29, രാ​ഹു​ൽ നോ​ട്ടൗ​ട്ട് 34, ഹാ​ർ​ദി​ക് പാ​ണ്ഡ്യ സി ​ആ​ൻ​ഡ് ബി ​ജ​മീ​സ​ണ്‍ 18, ര​വീ​ന്ദ്ര ജ​ഡേ​ജ നോ​ട്ടൗ​ട്ട് 9, എ​ക്സ്ട്രാ​സ് 8, ആ​കെ 49 ഓ​വ​റി​ൽ 254/6. വി​ക്ക​റ്റ് വീ​ഴ്ച: 1-105, 2-106, 3-122, 4183, 5-203, 6-241. ബൗ​ളിം​ഗ്: കെ​യ്ൽ ജ​മീ​സ​ണ്‍ 5-0-24-1, വി​ൽ ഒ​റൂ​ക്ക് 7-0-56-0, ന​ഥാ​ൻ സ്മി​ത്ത് 2-0-22-0, സാ​ന്‍റ്ന​ർ 10-0-46-2, ര​ചി​ൻ 10-1-47-1, ബ്രെ​യ്സ്‌വെ​ൽ 10-1-28-2, ഫി​ലി​പ്പ്സ് 5-0-31-0.

Related posts

Leave a Comment