ന്യൂഡൽഹി: വ്യാപാര ആവശ്യങ്ങൾക്കായി ഇറാനിലെത്തിയ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ന്യൂഡൽഹിയിലെ ഇറാൻ എംബസിയുമായും ടെഹ്റാനിലെ ഇറാൻ വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും കാണാതായ പൗരന്മാരുടെ കുടുംബങ്ങളുമായി കേന്ദ്രസർക്കാർ ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. കാണാതായ പൗരന്മാരെ കണ്ടെത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇറാന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും ജയ്സ്വാൾ പറഞ്ഞു.
തൊഴിൽ തട്ടിപ്പിനിരയായി റഷ്യൻ സൈന്യത്തിൽ നിർബന്ധസേവനം നടത്തുന്നവരിൽ അവശേഷിക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച 12 ഇന്ത്യൻ പൗരന്മാർ മരിച്ചതായും അദ്ദേഹം പറഞ്ഞു.