അമേരിക്കയിലെ മകന്‍റെ വീ‌‌ട്ടിൽ നിന്ന് നടക്കാനിറങ്ങിയ പിതാവിന് പോ​ലീ​സി​ന്‍റെ ക്രൂ​രത; ഇന്ത്യക്കാരന് 1.75 മി​ല്യ​ൻ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം; സംഭവം ഇങ്ങനെ…

മാ​ഡി​സ​ണ്‍: അ​മേ​രി​ക്ക​യിലെ മകന്‍റെ കുഞ്ഞിനെ കാണാനെത്തിയ പിതാവിന് ​ അ​ല​ബാ​മ പോ​ലീ​സി​ന്‍റെ ക്രൂ​ര​മാ​യ പീഡനത്തിനിരയായ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.

അമേരിക്കയിലെത്തി പതിനൊന്നാംദിവസം മ​ക​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ന​ട​ക്കാ​ൻ പു​റ​ത്തി​റ​ങ്ങി​യ ഇ​ന്ത്യ​ക്കാ​ര​നാ​യ സു​രേ​ഷ് ഭാ​യ് പ​ട്ടേ​ലി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ക്യ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​കേ​ണ്ടി​വ​ന്ന പ​ട്ടേ​ലി​ന് 1.75 ഡോ​ള​റി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് സി​റ്റി അ​ധി​കൃ​ത​രു​മാ​യി ധാ​ര​ണ​യാ​യി.

2015 ഫ്രെ​ബു​വ​രി ആ​റി​നാ​യി​രു​ന്നു സം​ഭ​വം. മ​ക​ന് ജ​നി​ച്ച കു​ട്ടി​യെ കാ​ണാ​ൻ ഇ​ന്ത്യ​യി​ൽ നി​ന്നും എ​ത്തി​യ​താ​യി​രു​ന്നു സു​രേ​ഷ്ഭാ​യ്.

ഇം​ഗ്ലീ​ഷ് ഭാ​ഷ അ​റി​യാ​തി​രു​ന്ന സു​രേ​ഷ് ഭാ​യി​യെ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​മീ​പി​ച്ചു. എ​ന്തി​നാ​ണ് പു​റ​ത്തി​റ​ങ്ങി​യ​തെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യും ഇം​ഗ്ലീ​ഷ് അ​റി​യി​ല്ല എ​ന്ന ആം​ഗ്യം കാ​ണി​ക്കു​ക​യും, മ​ക​ന്‍റെ വീ​ടു തൊ​ട്ട​ടു​ത്താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് കൈ ​പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ലി​ട്ടു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഉ​ട​നെ പ​ട്ടേ​ലി​നെ പി​ന്നി​ൽ നി​ന്നും പി​ടി​കൂ​ടി നി​ല​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു.

വീ​ഴ്ച​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ദി​വ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി വ​ന്നു. മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ധാ​രാ​ളം പ​ണം ചി​കി​ത്സ​യ്ക്കു​വേ​ണ്ടി ചി​ല​വ​ഴി​ക്കേ​ണ്ടി​വ​ന്നു​വെ​ന്ന് മ​ക​ൻ ചി​രാ​ഗ് പ​ട്ടേ​ൽ പ​റ​ഞ്ഞു.

ത​ന്‍റെ അ​ച്ഛ​ന് ഒ​രി​ക്ക​ലും പ​ര​സ​ഹാ​യം കൂ​ടാ​തെ ന​ട​ക്കാ​ൻ ക​ഴി​യു​ക​യി​ല്ലെ​ന്നും മ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി. മാ​ഡി​സ​ൻ സി​റ്റി​ക്കും ര​ണ്ടു പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്കു​മെ​തി​രേ 2015 ഫ്രെ​ബു​വ​രി 15ന് ​സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്തു.

മേ​യ് മാ​സം കേ​സ് യു​എ​സ് ഡി​സ്ട്രി​ക്ട് കോ​ർ​ട്ടി​ലേ​ക്ക് കേ​സ് റ​ഫ​ർ ചെ​യ്തു. 57 വ​യ​സ് പ്രാ​യ​മു​ണ്ടാ​യി​രു​ന്ന പ​ട്ടേ​ലി​നെ ത​ട​ഞ്ഞു​നി​ർ​ത്തി ചോ​ദ്യം ചെ​യ്യേ​ണ്ട ആ​വ​ശ്യം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

ഇ​ദ്ദേ​ഹം സ​മൂ​ഹ​ത്തി​ന് ഒ​രു ഭീ​ഷ​ണി​യു​മ​ല്ലാ​യി​രു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് സി​റ്റി അ​റ്റോ​ർ​ണി​യു​മാ​യി ധാ​ര​ണ​യ​ക്ക് ത​യ്യാ​റാ​യ​ത്.

ഈ ​സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ർ പ്ര​ത്യേ​കി​ച്ചു ലോ​ക​മെ​ങ്ങു​മു​ള്ള പ​ട്ടേ​ൽ സ​മൂ​ഹം ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment