പൈതൃകത്തിന്റെ പാരന്പര്യം വിളിച്ചോതുന്ന ഭൂപ്രകൃതിയാലും വിക്ഷവ സമൃദ്ധമായ രുചിയുടെ കലവറയാലും പ്രസിദ്ധമാണ് ഭാരതമെന്ന നമ്മുടെ രാഷ്ട്രം. ധാരാളം വിദേശികൾ ഇക്കാരണങ്ങൾക്കൊണ്ട് തന്നെ ഇന്ത്യ സന്ദർശിക്കാൻ എത്താറുണ്ട്. നമ്മുടെ തനത് കലാരൂപങ്ങളിൽ പൊതുവേ ഇവർക്ക് ആകർഷണം കൂടുതലാണ്. ഇപ്പോഴിതാ വിദേശികൾ ഇന്ത്യയിലെത്തി വിവാഹം ചെയ്തു എന്ന വാർത്തയാണ് വൈറലാകുന്നത്. ബിക്കാനീർ കാമൽ ഫെസ്റ്റിവലിൽ വച്ച് രാജസ്ഥാനി ആചാരങ്ങളോടെയാണ് ഇവരുടെ വിവാഹം നടന്നത്.
സ്കോട്ട്ലൻഡിൽ നിന്നുള്ള ജാക്സൺ ഹിംഗിസും റോയ്സിനുമാണ് ഇന്ത്യയിലെത്തി കല്യാണം കഴിച്ചത്. ഇന്ത്യയിലെ ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. അലങ്കരിച്ച ഒട്ടകപ്പുറത്താണ് വരൻ വിവാഹവേദിയിലേക്ക് എത്തിയത്.
ഷെർവാണിയാണ് വരൻ ധരിച്ചത്. ഒപ്പം തലപ്പാവും കയ്യിൽ വാളും ഉണ്ടായിരുന്നു. പരമ്പരാഗതമായ രാജസ്ഥാനി വസ്ത്രമാണ് വധുവും ധരിച്ചത്. ഒരു പുരോഹിതനാണ് വിവാഹത്തിന് നേതൃത്വം നൽകുന്നത്. വധൂവരന്മാർ പരസ്പരം മാലകൾ കൈമാറുന്നതും വീഡിയോയിൽ കാണാംതികച്ചും ഒരു പരമ്പരാഗത ഇന്ത്യൻ വിവാഹം പോലെ തന്നെയായിരുന്നു ഇതും.
rajwadi_rudra_16 എന്ന യൂസറാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.