തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെ അനുനയിപ്പിക്കാൻ ഇൻഡിഗോ എയർലൈൻസിന്റെ നീക്കം.
ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണണമെന്ന് വിമാനക്കമ്പനിആവശ്യപ്പെട്ടതായി ഇ.പി ജയരാജൻ.
ഉന്നത ഉദ്യാഗസ്ഥ ഫോണിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന് മറുപടി നൽകിയതായി ഇ.പി.ജയരാജൻ പറഞ്ഞു.
കഴിഞ്ഞ ജൂൺ 13ന് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇൻഡിഗോ ജയരാജന് മൂന്നാഴ്ച യാത്ര വിലക്ക് ഏർപ്പെടുത്തിയത്.
ഇതിനെ തുടർന്ന് ഇൻഡിഗോയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഇ പി രംഗത്തെത്തിയിരുന്നു.