ഇൻഡിഗോ വിമാനവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറയാറുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു ഇൻഡിഗോ വാർത്തയാണ് ചർച്ചയാകുന്നത്.
വിമാനം വൈകിയത് സംബന്ധിച്ച് യാത്രക്കാർ ഇൻഡിഗോ ജീവനക്കാരുമായി വാക് യുദ്ധത്തിലേർപ്പെടുന്ന വീഡിയോ ആണിത്. മുൻകൂർ അറിയിപ്പ് കൂടാതെ വിമാനം റദ്ദാക്കിയതിനെ തുടർന്നാണ് യാത്രക്കാർ ജീവനക്കാരുമായി ശീതയുദ്ധത്തിലേർപ്പെട്ടത്.
എയർലൈനിൽ നിന്ന് വിമാനം റദ്ദാക്കിയത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭ്യമായില്ല. അതിനെയാണ് യാത്രക്കാർ ചോദ്യം ചെയ്തത്. എല്ലാ യാത്രക്കാരും ജീവനക്കാരോട് ഒന്നിച്ചൊന്നായി കയർത്തപ്പോഴും ജീവനക്കാരുടെ മിതത്വമോടെയും ക്ഷമയോടെയുമുള്ള പെരുമാറ്റമാണ് കയ്യടി നേടുന്നത്.
ഏറ്റുമുട്ടലിലുടനീളം ശാന്തത പാലിച്ചതിന് സോഷ്യൽ മീഡിയയിൽ ഇൻഡിഗോ ജീവനക്കാർക്ക് പ്രശംസയുടെ ആരവമാണ്. എന്ത് ശാന്തതയോടെയാണ് ഇവർ പ്രശ്നങ്ങളെ അഭിമൂഖീകരിക്കുന്നത് നമ്മളെല്ലാവരും ഇവരെ കണ്ട് പഠിക്കേണ്ടതായുണ്ട്. അങ്ങനെ പോകുന്ന വീഡിയോയുടെ കമന്റുകൾ.
അതേസമയം, ഇൻഡിഗോയെ വിമർശിച്ചും ആളുകൾ രംഗത്തെത്തി. കാലതാമസത്തെക്കുറിച്ച് തങ്ങളെ അറിയിക്കുക എന്നതാണ് ഇൻഡിഗോയ്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യമെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.