ടേക്ക് ഓഫിന് മുമ്പ് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. നാഗ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം.
രാത്രി 10 മണിയോടെ നാഗ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ട ഇൻഡിഗോ 6E 6803 വിമാനത്തിന്റെ എമർജൻസി വാതിലാണ് സ്വപ്നിൽ ഹോളി എന്നയാൾ തുറക്കാൻ ശ്രമിച്ചത്.
വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വാതിലിനോട് ചേർന്നാണ് യാത്രക്കാരൻ ഇരുന്നത്. ടേക്ക് ഓഫിന് മുമ്പ് ക്രൂ അംഗങ്ങൾ യാത്രക്കാരെ വിവരമറിയിക്കുന്നതിനിടെ ഇയാൾ വാതിൽ തുറക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.
രാത്രി 11.55ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷം ഹോളിയെ എയർലൈൻ ജീവനക്കാർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.