ജക്കാർത്ത: ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്വാൾ സ്വന്തമാക്കി. ഫൈനൽ മത്സരത്തിനിടെ എതിരാളിയായ കരോളിന മാരിൻ പരിക്കേറ്റ് പിൻമാറിയതിനെ തുടർന്നാണ് സൈനയ്ക്ക് കിരീടം.
ആഗ്യ ഗെയിമിൽ 10-4ന് മുന്നിട്ടുനിൽക്കുമ്പോഴാണ് മാരിനു പരുക്കേറ്റത്. നേരത്തേ, സെമി പോരാട്ടത്തില്‍ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തകര്‍ത്തു കൊണ്ടാണ് സൈന ഫൈനലിൽ പ്രവേശിച്ചത്.