ഭാഗ്യം വരുന്ന ഓരോരോ വഴിയേ…വീടിനു മുകളില്‍ ഭാരമുള്ള എന്തോ വസ്തു വീണതു കേട്ട് വീട്ടുകാരന്‍ ഓടിച്ചെന്നു; കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു…

ഒരൊറ്റ നിമിഷം മതി ജീവിതം മാറാന്‍ എന്നു പറയാറുണ്ട്. ഇന്തോനേഷ്യക്കാരനായ ഒരു ശവപ്പെട്ടി നിര്‍മാണത്തൊഴിലാളിയുടെ ജീവിതം ഇത്തരത്തില്‍ മാറിയപ്പോള്‍ ആള് കോടീശ്വരനായി.

1.4 മില്യണ്‍ പൗണ്ട് ഏകദേശം 13 കോടി രൂപയിലേറെ വിലമതിക്കുന്ന ഒരു ഉല്‍ക്കാശില അയാളുടെ വീടിന്റെ മേല്‍ക്കൂരയിലേക്ക് തകര്‍ന്നു വീണതോടെയാണ് ഇയാളുടെ തലവര മാറിയത് ജോഷ്വാ ഹുജാഗുലങ് എന്ന 33കാരനാണ് ആ ഭാഗ്യവാന്‍.

വടക്കന്‍ സുമാത്രയിലെ കോലാങ്കില്‍ തന്റെ വീടിനോട് ചേര്‍ന്ന് പുതിയ ശവപ്പെട്ടി നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ആകാശത്തുനിന്നും ഉല്‍ക്ക ശില വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് സ്വീകരണമുറിയുടെ അരികിലൂടെ വരാന്തയിലേക്കും തുടര്‍ന്ന് മണ്ണിലേക്കും പതിച്ചത്.

ജോഷ്വായുടെ വീടിന്റെ മേല്‍ക്കൂരയില്‍ വലിയൊരു ദ്വാരം ഉണ്ടാവുകയും ഉല്‍ക്ക പതിച്ച വീടിന്റെ മുറ്റത്ത് 14 സെന്റീമീറ്റര്‍ ആഴത്തില്‍ ചെന്ന് പതിക്കുകയും ചെയ്തു.

2.1 കിലോഗ്രാമായിരുന്നു ശിലയുടെ ഭാരം ഉല്‍ക്ക പതിച്ചപ്പോള്‍ വീടിന്റെ പല ഭാഗങ്ങള്‍ കുലുങ്ങുകയും ഉഗ്രശബ്ദം കേള്‍ക്കുകയും ചെയ്തു.

ആദ്യം വല്ല ഭൂചലനവും ആണ് എന്ന് കരുതിയ ജോഷ്വ മേല്‍ക്കൂരയിലെ ദ്വാരം കണ്ടു തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉല്‍ക്കാശില കണ്ടത്.

സാധാരണ ഉല്‍ക്കാശിലകള്‍ക്ക് ഗ്രാമിന് അനുസരിച്ചാണ് വില നിശ്ചയിക്കുന്നത് വിലകുറഞ്ഞ പാറകള്‍ ആണെങ്കില്‍ ഗ്രാമിന് 50 സെന്റ് മുതല്‍ 5 ഡോളര്‍ വരെ ലഭിക്കും.

അതേസമയം വളരെ അപൂര്‍വ്വമായ ശിലകള്‍ ആണെങ്കില്‍ ഗ്രാമിന് ആയിരം ഡോളര്‍ വരെ ലഭിക്കും. ഏതായാലും മുറ്റത്തുനിന്നും മണ്ണില്‍ പതിഞ്ഞ ഉല്‍ക്ക ജോഷ്വ പുറത്തെടുത്തു. അന്നേരം നല്ല ചൂട് ഉല്‍ക്കാശിലയ്ക്ക് ഉണ്ടായിരുന്നുവെന്നും താന്‍ തൊട്ടപ്പോള്‍ അത് ചെറുതായിട്ട് തകര്‍ന്നുവെന്നും ജോഷ്വ പറഞ്ഞു.

ജോഷ്വായ്ക്ക് ലഭിച്ച ഉല്‍ക്കാശിലയുടെ പഴക്കം 4.5 ബില്ല്യണ്‍ വര്‍ഷമാണ് എന്നാണ് കരുതുന്നത് സി എം വണ്‍ ബൈ ടു കാര്‍ബണേഷ്യസ് കോണ്ട്രാറ്റ് വിഭാഗത്തില്‍പ്പെട്ട ഏഷ്യയില്‍ അത്യപൂര്‍വ്വവും ഏകദേശം 1.85 മില്യണ്‍ വിലമതിക്കുന്നതുമാണ്.

ഗ്രാമിന് 857 ഡോളര്‍ വീതം ലഭിക്കും. മൂന്നു മക്കളുടെ അച്ഛനായ ജോഷ്വായ്ക്ക് തനിക്ക് ലഭിച്ച പണം കൊണ്ട് തങ്ങളുടെ സമുദായത്തിനായി ഒരു ചര്‍ച്ച് നിര്‍മിക്കണം എന്ന് ആഗ്രഹമുണ്ട്.

യുഎസില്‍ നിന്നുള്ള ഉല്‍ക്കാശില വിദഗ്ധനായ ജെറേഡ് കോളിംഗ്‌സ് ആണ് വന്‍ തുക മുടക്കി ജോഷ്വായുടെ പക്കല്‍നിന്നും ഉല്‍ക്ക വാങ്ങിയത്.

യുഎസിലെ ഇന്ത്യാനാ പോലീസില്‍ ഉള്ള ഡോക്ടറും ഗവേഷകനുമായ ജെയ് പീറ്ററിന് കോളിംഗ്‌സ് ഇത് കൈമാറി എന്നാണ് വിവരം. ജോഷ്വായുടെ വീടിന്റെ മൂന്നു കിലോമീറ്റര്‍ അകലെയുള്ള വയലില്‍ നിന്നും മൂന്ന് ഉല്‍ക്കാശിലകള്‍ കൂടി കണ്ടെത്തിയിരുന്നു.

Related posts

Leave a Comment