ജക്കാര്‍ത്ത: ഇന്തോനേഷ്യയി ലുണ്ടായ ശക്തമായ ഭൂചലനത്തി ല്‍ 30 പേര് മരിച്ചു. റിക്ടര്‍ സ്കെ യിലില്‍ 6.5 തീവ്രത രേഖപ്പെടു ത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്ന്നാതാ യാണ് റിപ്പോര്‍ട്ടുകള്‍.
മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരങ്ങള്‍. ഭൂചലനത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഭൂചലനത്തിനു പിന്നാലെ അരമണിക്കൂറിനുള്ളില്‍ നിരവധി തവണ തുടര്‍ചലന ങ്ങളുണ്ടായതായും റിപ്പോര്‍ട്ടുക ളുണ്ട്.തകര്‍ന്നുവീണ കെട്ടിടങ്ങ ള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങി ക്കിടക്കുകയാണ്. രക്ഷാപ്ര വര്‍ത്തനം പുരോഗമിക്കുകയാണ്.
സുമാത്ര ദ്വീപിന് വടക്ക് പടിഞ്ഞാറായി കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. 12 വര്‍ഷം മുമ്പ് ഡിസംബറിലുണ്ടായ വന്‍ ഭൂകമ്പത്തിലും പിന്നാലെയുണ്ടായ സുനാമിത്തിരകളിലും പെട്ട് പ്രദേശം നാമാവശേഷമായിരുന്നു. 2004ലില്‍ 9.1 രേഖപ്പെടുത്തിയ വന്‍ ഭൂകമ്പത്തില്‍ രണ്ടു ലക്ഷത്തോളെ പേരാണു മരിച്ചത്.