200 കിലോ തൂക്കമുള്ള കുട്ടിയുടെ 31 കിലോ ഒരുമാസം കൊണ്ട് കുറച്ചു! 120 കിലോ കുറയ്ക്കാന്‍ ഒരു വര്‍ഷംകൂടിയെന്ന് ഡോക്ടര്‍മാര്‍; തടിയന്‍ പയ്യന്റെ കഥ വൈറലാവുന്നു

74774_1496368204ലോകത്തിലെ ഏറ്റവും തൂക്കമുള്ള ആണ്‍കുട്ടിയെന്ന വിശേഷണത്തിന് അര്‍ഹനായ വ്യക്തിയാണ് ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ കറാവാന്‍ഗുകാരനായ ആര്യ പെര്‍മന  എന്ന11 കാരന്‍. ഏതാണ്ട് 200 കിലോഗ്രാമോളം തൂക്കമുള്ള, കൃത്യമായി പറഞ്ഞാല്‍ 190 കിലോയുള്ള ആര്യയുടെ ഒരു ശസ്ത്രക്രിയയിലൂടെ ഒരു മാസം കൊണ്ട് 31 കിലോ കുറച്ചിരിക്കുകയാണ്. ഇനിയൊരു 120 കിലോഗ്രാം കൂടി ആ ശരീരത്തില്‍ നിന്നും കുറയ്ക്കാന്‍ ഒരു വര്‍ഷമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ തടിയന്‍ പയ്യന്റെ കഥ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മരണത്തിലേക്ക് നടന്നടുക്കുന്ന രീതിയില്‍ നിയന്ത്രണമില്ലാതെ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് ജീവന്‍ രക്ഷിക്കാനെന്നോണം കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തുകയും പെരുവയറിന്റെ ഒരു ഭാഗം തന്നെ എടുത്ത് മാറ്റുകയും ചെയ്തത്. അമിതമായ ഭാരം കാരണം അഞ്ച് മിനിറ്റ് പോലും തുടര്‍ച്ചയായി നടക്കാന്‍ പാടുപെടുകയാണ് ആര്യ. ദിവസത്തില്‍ അഞ്ച് നേരം വരെ ഈ കുട്ടി വയറ് നിറച്ച് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. തുടര്‍ന്ന് ഭാരം പരിധി വിട്ട് വര്‍ധിച്ചതിനെ തുടര്‍ന്ന് ഉടന്‍ അടിയന്തിര ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ ആര്യ മരിക്കുമെന്ന് അവന്റെ രക്ഷിതാക്കളായ അഡെയെയും റൊകായത്ത് സോയ്മാന്‍ട്രിയെയും ഡോക്ടര്‍മാര്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു.

f0

തുടര്‍ന്നായിരുന്നു ആര്യയെ അഞ്ച് മണിക്കൂര്‍ നീണ്ട ഗ്യാസ്ട്രിക് സ്ലീവ് ഓപ്പറേഷന് വിധേയനാക്കിയിരുന്നത്. ഈ ശസ്ത്രക്രിയക്ക് വിധേയനാകുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ആര്യ. തുടര്‍ന്ന് കുട്ടിയുടെ ശരീരഭാരത്തിന്റെ ആറിലൊന്ന് അഥവാ 31 കിലോഗ്രാമായിരുന്നു ഒറ്റയടിക്ക് നീക്കം ചെയ്തിരുന്നത്. ജക്കാര്‍ത്തയിലെ ഒംമ്‌നി ഹോസ്പിറ്റലില്‍ വച്ചാണ് ഈ അടിയന്തിര ശസ്ത്രക്രിയ നടത്തിയത്. ഇനിയും വയറില്‍ നിന്നും വലിയൊരു ഭാഗം മുറിച്ച് നീക്കി 100 കിലോഗ്രാമോളം 12 മാസത്തിനുള്ളില്‍ കുറയ്ക്കാമെന്ന ഉറച്ച വിശ്വാസത്തിലാണിവിടുത്തെ ഡോക്ടര്‍മാര്‍. പൊണ്ണത്തടിയുടെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കേസായിട്ടാണ് ആര്യയുടെ അവസ്ഥയെ ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. ഈ അവസ്ഥ ഇനിയും നിയന്ത്രിച്ചില്ലെങ്കില്‍ കുട്ടി മരിക്കുമെന്നുറപ്പാണെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നത്.

fat_2

ചിക്കന്‍, ചോറ്, നൂഡില്‍സ്,ചോക്കളേറ്റ്, ഐസ്‌ക്രീം തുടങ്ങിയവ വാരിവലിച്ച് കഴിക്കുന്ന ഒരു ശീലമായിരുന്നു ആര്യക്കുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ചികിത്സയുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുള്ള ഡയറ്റ് പ ിന്തുടരാന്‍ കുട്ടിയെ നിര്‍ബന്ധിച്ചിട്ടുണ്ട്. കൂടാതെ കുട്ടിക്ക് ചെയ്യാന്‍ സാധിക്കുന്ന ചില വ്യായാമങ്ങളും കര്‍ക്കശമാക്കിയിട്ടുണ്ട്. എന്നാല്‍ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് വക വയ്ക്കാതെ രക്ഷിതാക്കള്‍ ഇപ്പോഴും ഉയര്‍ന്ന കലോറിയുള്ള ഭക്ഷണം ആര്യക്ക് നല്‍കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ജനിച്ചപ്പോള്‍ വെറും 3.7 കിലോഗ്രാം മാത്രമേ ആര്യക്ക് തൂക്കമുണ്ടായിരുന്നുള്ളൂ. അഞ്ച് വയസ് വരെ സാധാരണ നിലയിലായിരുന്നു. തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളിലായിരുന്നു ആര്യക്ക് 127 കിലോ തൂക്കമുണ്ടായത്. ഒമ്പതാം വയസിലായിരുന്നു ആര്യയുടെ അസാധാരണവലിപ്പം ഏവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നീട് അത് അസാധാരാണ നിലയിലേയ്ക്ക് നീങ്ങുകയായിരുന്നു.

 

 

Related posts