ന്യൂഡൽഹി: പെപ്സികോ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇന്ദ്ര നൂയിയെ ആമസോണ്‍ ഡയറക്ടർ ബോർഡിലേക്ക് തെരെഞ്ഞടുത്തു. ആമസോണിന്റെ ഓഡിറ്റ് കമ്മിറ്റിയിലെ അംഗമായാണ് നിയമനം.
ആമസോൺ ഡയറക്ടർ ബോർഡിൽ ഇടം നേടുന്ന രണ്ടാമത്തെ വനിതയാണ് ഇന്ദ്ര നൂയി. ഈ മാസം ആദ്യം ആമസോണ്‍ നിയമിച്ച സ്റ്റാർ ബക്സ് എക്സിക്യൂട്ടീവ് റൊസാലിൻഡ് ബ്രൂവറെയാണ് കന്പനിയുടെ ബോർഡിലെ ആദ്യ വനിത. 2006 മുതൽ 2018 വരെ പെപ്സികോ മേധാവിയായിരുന്ന ഇന്ദ്ര നൂയി കഴിഞ്ഞ ഒക്ടോബറിലാണ് പടിയിറങ്ങിയത്.