നായിക-പ്രതിനായിക വേഷത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധേയയായ നടിയാണ് ഇന്ദ്രജ. മലയാളികള്‍ക്കും ഏറെ സുപരിചിതയാണ് ഈ നടി.
ഇന്ദ്രജയ്ക്ക് വേണ്ടി നടനും അഭിഭാഷകനുമായ മമ്മൂട്ടി യഥാര്‍ഥ ജീവിതത്തില്‍ കേസ് വാദിച്ചിട്ടുണ്ടെന്ന് ഒരു വാര്‍ത്ത കുറേ നാള് മുമ്പു പ്രചരിച്ചിരുന്നു. വലിയ വാര്‍ത്താപ്രാധാന്യം ഇതിനു ലഭിച്ചിരുന്നു.
എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചു പിന്നാലെ ഇന്ദ്രജ രംഗത്തെത്തിയതോടെയാണ് ഇതിനു വിരാമമായത്.ഇന്ദ്രജയും മാനേജരും തമ്മില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാവുകയും അവസാനം കേസിലെത്തുകയും ചെയ്തു.
ഈ കേസില്‍ വാദിക്കാന്‍ ഇന്ദ്രജയ്ക്ക് സ്ഥിരമായ വക്കീലിനെ കിട്ടിയില്ലായെന്നും ഇന്ദ്രജയുടെ ഈ അവസ്ഥ അറിഞ്ഞ മമ്മൂട്ടി കേസ് വാദിച്ചു വിജയിച്ചുവെന്നാണ് ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നച്ചത്.
എന്നാല്‍ ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലയെന്നാണ് പിന്നീട് ഇന്ദ്രജ വ്യക്തമാക്കിയത്. ഇങ്ങനെ ഒരു കേസിനെ കുറിച്ച് എനിക്കറിയില്ല. എല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണ്.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വാര്‍ത്തയും കേസും നിഷേധിച്ച് ഇന്ദ്രജ രംഗത്തെത്തിയത്.
മമ്മൂട്ടി നായകനായ ദ ഗോഡ്മാന് എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് നടിയായിരുന്ന ഇന്ദ്രജ മലയാള സിനിമയില്‍ എത്തിയത്.
പിന്നീട് ഇന്‍ഡിപെന്‍ഡന്‍സ്, എഫ്ഐആര്‍, ഉസ്താദ്, ശ്രദ്ധ, ഉന്നതങ്ങളില്‍ തുടങ്ങിയ മലയാള സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത ഇന്ദ്രജ ക്രോണിക് ബാച്ച്ലര് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രതിനായികയായും തിളങ്ങി.
-പിജി