ഒരു കാലത്ത് തെന്നിന്ത്യന് സിനിമയില് മിന്നിത്തിളങ്ങി നിന്ന താരമായിരുന്നു ഇന്ദ്രജ. വെള്ളാരം കണ്ണുകളും മനോഹരമായ ആകാര ഭംഗിയും കൊണ്ട് അക്കാലത്തെ യുവാക്കളുടെ ഹരമാകാന് ഇന്ദ്രജയ്ക്കു കഴിഞ്ഞു.
മലയാളത്തില് മോഹന്ലാലും മമ്മൂട്ടിയും അടക്കമുള്ള ഒട്ടുമിക്ക സൂപ്പര്താരങ്ങള്ക്ക് ഒപ്പവും ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്.
ചെന്നൈയിലെ ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. രാജാത്തി എന്നാണ് യഥാര്ഥ പേര്. ശാസ്ത്രീയ സംഗീതവും നൃത്തവും ഇന്ദ്രജ അഭ്യസിച്ചിട്ടുണ്ട്.
സിനിമയിലേക്ക് എത്തും മുമ്പ് മാധ്യമ പ്രവര്ത്തനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. സ്റ്റൈല് മന്നന് രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയില് ബാലതാരമായാണ് ഇന്ദ്രജ ആദ്യമായി സിനിമയിലേക്ക് വരുന്നത്.
1994 ല് ആണ് നായികയായി ആദ്യ സിനിമ ചെയ്യുന്നത്. തെലുങ്കില് പുറത്തിറങ്ങിയ ജന്തര് മന്ദിറില് ആയിരുന്നു നായിക ആയത്.
ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ ഇന്ദ്രജ പിന്നീട് താരം സ്ക്രീനില് അറിയപ്പെടാനുള്ള പേരായി സ്വീകരിച്ചു.
1999ല് ആണ് ഇന്ദ്രജയുടെ ആദ്യ മലയാള സിനിമ സംഭവിച്ചത്. പിന്നീട് മോഹന്ലാല്, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പര് താരങ്ങളുടെയെല്ലാം സിനിമകളില് താരം അഭിനയിച്ചു.
1999 മുതല് 2007 വരെയുള്ള കാലയളവില് പതിനേഴ് മലയാളം സിനിമകളിലാണ് ഇന്ദ്രജ അഭിനയിച്ചത്. ദി ഗോഡ്മാന്, ഉസ്താദ്, മയിലാട്ടം, ഇന്ഡിപെന്ഡന്സ്, ശ്രദ്ധ, ഉന്നതങ്ങളില്, വാര് ആന്റ് ലൗ, ബെന് ജോണ്സണ് എന്നിവയാണ് അവയില് പ്രധാനപ്പെട്ട ചില സിനിമകള്. അതേ സമയം നാടോടി പൂത്തിങ്കള് എന്ന ഒറ്റ ഗാനം മതി ഇന്ദ്രജ എന്ന നടിയെ മലയാളികള്ക്ക് ഓര്ക്കാന്.
അന്യഭാഷാ നടികളെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്ന മലയാളികള് ഇന്ദ്രജ നടിയും ഏറെ സ്നേഹത്തോടെ ചേര്ത്തു നിര്ത്തി.
ക്രോണിക് ബാച്ചിലറിലെ പിടിവാശിക്കാരിയും ഗൗരവക്കാരിയുമായ ഭവാനിയെന്ന കഥാപാത്രത്തെ മലയാളികള്ക്ക് അത്ര പെട്ടെന്നൊന്നും മറക്കാന് കഴിയില്ല.
ഇന്ഡിപെന്ഡന്സ്, ഉസ്താദ്, എഫ് ഐ ആര്, ശ്രദ്ധ, ബെന് ജോണ്സണ്, വാര് ആന്ഡ് ലവ് തുടങ്ങി ഒട്ടനവധി മലയാളസിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്ന്ന നടിയായി ഇന്ദ്രജ മാറി.
തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങിയ ഭാഷകളിലായി എഴുപത്തിയഞ്ചോളം ചിത്രങ്ങളിലും നിരവധിയേറെ ടെലിവിഷന് സീരിയലുകളിലും ഇന്ദ്രജ വേഷമിട്ടിട്ടുണ്ട്.
എന്നാല് വിവാഹ ശേഷം ഇന്ദ്രജ അഭിനയത്തോട് ബൈ പറയുകയായിരുന്നു. സിനിമയില് നായികയായി തിളങ്ങി നില്ക്കുമ്പോഴായിരുന്നു ഇന്ദ്രജയുടെ വിവാഹം.
ബിസിനസുകാരനും നടനുമായ മുഹമ്മദ് അബ്സറിനെയാണ് ഇന്ദ്രജ വിവാഹം ചെയ്തത്. പിന്നീട് ഒരിടവേളയ്ക്കു ശേഷം ചില അഭിമുഖങ്ങളില് താരം പ്രത്യക്ഷപ്പെട്ടുതുടങ്ങി.
അങ്ങനെ ഒരു അഭിമുഖമാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ആണ് ഇന്ദ്രജ പറയുന്നത്.
ഞങ്ങള് സുഹൃത്തുക്കള് ആയിരുന്നു. അദ്ദേഹം മുസ്ലിമാണ്. ഒരു ആറ് കൊല്ലത്തോളം ആയിട്ട് ഞങ്ങള്ക്ക് അറിയാമായിരുന്നു. ഞങ്ങള്ക്ക് കുറെ കോമണ് ഫ്രണ്ട്സുണ്ട്.
ഞങ്ങള് പുറത്തു പോവുകയും ഒക്കെ ചെയ്യുമായിരുന്നു. അങ്ങനെ ഒരു സമയത്ത് അദ്ദേഹമാണ് എനിക്ക് ചേരുന്നയാള് എന്ന് ഞാന് മനസ്സിലാക്കുക ആയിരുന്നു.
ഒരിക്കലും എന്റെ തീരുമാനങ്ങളില് അദ്ദേഹം ഇടപെടാറില്ല. കൂടാതെ എന്നെ നല്ല വിശ്വാസവും ആയിരുന്നു.
പ്രണയത്തില് ആയപ്പോള് ഞാനാണ് സര്പ്രൈസുകള് ഒരുക്കിയിരുന്നത്. സര്പ്രൈസ് ഗിഫ്റ്റും യാത്രകളും അങ്ങനെ എല്ലാം ഞാന് പ്ലാന് ചെയ്യുമായിരുന്നു.
എന്നാല് അദ്ദേഹം ഭയങ്കര റൊമാന്റിക് ആയിട്ട് ഒന്നുമായിരുന്നില്ല. അദ്ദേഹത്തിന് ഭയങ്കരമായ റൊമാന്സ് കാണിക്കാന് ഒന്നും അറിയിലായിരുന്നു.
വളരെ പ്ലെയിന് ആയിട്ടുള്ള മനുഷ്യന് ആണ് അദ്ദേഹം. എന്നാല് ഭയങ്കര സ്നേഹമുള്ള ആളാണ്. ഒരു നാലഞ്ച് ദിവസം ഷൂട്ടിങ്ങിന് വേണ്ടി പോകണമെങ്കിലും ഞാന് ചോദിച്ചാല് ഓക്കെ, ഓക്കെ നോ പ്രോബ്ലം എന്ന് മാത്രമേ പറയു.
പുകവലിയും മദ്യപാനവും ഇല്ലാത്ത ഒരാളെ വിവാഹം കഴിക്കുക എന്നത് മാത്രമായിരുന്നു തന്റെ ആഗ്രഹം.
ഞാന് വെജിറ്റേറിയന് ആയതിനാല് വീടിനുള്ളില് നോണ് വെജ് പാചകം ചെയ്യില്ലെന്ന് ആദ്യമേ കരാര് ആയത് ആണ്. ഷൂട്ടിംഗിനിടയില് മകളെ തനിച്ചാക്കി പോകുന്നതില് ആദ്യം തനിക്ക് ടെന്ഷനായിരുന്നു.
മകള് സാറ എന്റെ തൊഴില് മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ഇന്ദ്രജ പറയുന്നു.